പ്രകൃതി വിരുദ്ധ പീഡനം; പ്രതി അറസ്റ്റിൽ
1572752
Friday, July 4, 2025 5:40 AM IST
പൂക്കോട്ടുംപാടം: പ്രകൃതി വിരുദ്ധ പീഡന കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മൂത്തേടം പാലങ്കര ചീരപ്പാടത്തെ രാമ(55)നെയാണ് പോക്സോ വകുപ്പ് ചുമത്തി പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം.
14 വയസുള്ള ആൺകുട്ടിയെ രാമൻ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പൂക്കോട്ടുംപാടം പോലീസിന് ലഭിച്ച പരാതി. തുടർന്ന് ഇയാളെ ഇൻസ്പെക്ടർ അമീറലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.