വെ​ല്‍​ഡിം​ഗ് പ്ര​വൃ​ത്തി​ക്കി​ടെ സ്കൂ​ള്‍ ബ​സി​ന് തീ​പി​ടി​ച്ചു
Sunday, September 29, 2024 5:40 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍ വെ​ല്‍​ഡിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ മി​നി ബ​സി​ന് തീ​പി​ടി​ച്ചു. ഞെ​ട്ടി​ക്കു​ളം ജ​വ​ഹ​ര്‍ ഭാ​ര​ത് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ നി​ല​മ്പൂ​ര്‍ എ​ല്‍​ഐ​സി റോ​ഡി​ലെ വ​ര്‍​ക്ക്ഷോ​പ്പി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ല്‍ എ​ത്തി​യ യു​വാ​ക്ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് തീ​യ​ണ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി. ഇ​തി​നി​ടെ അ​ഗ്നി​ര​ക്ഷാ സേ​ന​യു​മെ​ത്തി തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ച​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.