ഫർണിച്ചർ എക്സ്ചേഞ്ചിന്റെ പേരിൽ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
1479296
Friday, November 15, 2024 6:45 AM IST
പേരൂർക്കട: ഫർണിച്ചർ എക്സ്ചേഞ്ചിന്റെ മറവിൽ അരലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ രണ്ടുപേരെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് വടക്കേവിള നസീം ഹൗസിൽ ഹാഷിർ (42), വടക്കേവിള നസീം ഹൗസിൽ ഹർഷാദ് (32) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഫർണിച്ചർ സ്ഥാപനത്തിന്റെ ഉടമകളാണ് ഇരുവരും.
പേരൂർക്കട മണ്ണാമ്മൂല ചൈതന്യ ഗാർഡൻസിൽ വാടകയ്ക്ക് താമസിക്കുന്ന തോമസ് ജോൺ സ്റ്റീഫന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. 2023 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം.
പഴയ ഫർണിച്ചറുകൾ എടുത്ത് പുതിയ ഫർണിച്ചറുകൾ മാറ്റി നൽകുമെന്ന പേരൂർക്കട ജംഗ്ഷനിൽ സ്ഥാപിച്ച ഒരു പരസ്യം കണ്ട് വിളിച്ചവരാണ് തട്ടിപ്പിനിരയായത്.
ഇതോടെ ഹാഷിറും ഹർഷാദും പേരൂർക്കടയിൽ എത്തുകയും ഫർണിച്ചർകണ്ട് വിലയിരുത്തിയ ശേഷം പുതിയ ഫർണിച്ചറുകൾ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പല സമയങ്ങളിലായി ഓൺലൈൻ ട്രാൻസാക്ഷൻ വഴി 44,500 രൂപ പ്രതികൾ കൈക്കലാക്കി.
സമയപരിധി കഴിഞ്ഞിട്ടും പുതിയ ഫർണിച്ചറുകൾ നൽകാതെ വന്നപ്പോൾ തോമസ് ജോൺ സ്റ്റീഫൻ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും ഓരോ കാരണങ്ങൾ പറത്ത് ദിവസങ്ങൾ നീട്ടിക്കൊണ്ടുപോയി.
ഒടുവിൽ സംശയം തോന്നിയതോമസ് ജോൺ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസ് അന്വേഷണത്തിൽ പ്രതികൾ മറ്റുപലരേയും സ മാന രീതിയിൽ കബളിപ്പിച്ചതായി കണ്ടെത്താൻ സാധിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി കഴിഞ്ഞ ദി വസം റിമാൻഡ് ചെയ്തു.