ഗോത്രവിഭാഗ നൃത്തയിനങ്ങള്‍ക്ക് മത്സരിക്കാനാളില്ല
1479054
Thursday, November 14, 2024 6:53 AM IST
നെയ്യാറ്റിന്‍കര : ഗോത്രവിഭാഗ നൃത്തയിനങ്ങളില്‍ മത്സരിക്കാന്‍ ഓരോ ടീം വീതം. പരമാവധി മികച്ച നിലവാരത്തോടെയാണ് മത്സരാര്‍ഥികള്‍ വേദിയില്‍ ഈയിനങ്ങള്‍ അവതരിപ്പിച്ചതെന്ന് വിധികര്‍ത്താക്കള്‍.
മംഗലംകളി, പണിയനൃത്തം, ഇരുള നൃത്തം, മലപ്പുലയ ആട്ടം എന്നീയിനങ്ങളില്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ ഓരോ ടീം വീതമേ അരങ്ങിലുണ്ടായിരുന്നുള്ളൂ. വേഷവും താളബോധവും ചുവടുവയ്പ്പുകളിലെ നിയന്ത്രണവും ഉള്‍പ്പെടെ വിവിധങ്ങളായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തീരുമാനിക്കേണ്ടത്.
അതേ സമയം, ചിലയിനങ്ങളിലെ വിധികര്‍ത്താക്കളെക്കുറിച്ചും വിധിനിര്ണയത്തെക്കുറിച്ചും ആക്ഷേപങ്ങളുമുയര്‍ന്നു. മാതൃകാപരമായി കലോത്സവം നടത്താനായി എന്ന ചാരിതാര്ഥ്യമുണ്ടെന്നാണു സംഘാടക സമിതിയുടെ അവകാശവാദം.
മത്സരങ്ങള്‍ രാത്രി ഒന്പതിനു മുന്‍പ് അവസാനിപ്പിക്കാനായതും ഒന്നാം സ്ഥാന ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചതും ഈ കലോത്സവത്തിന്റെ സവിശേഷതകളായി സമിതി ചൂണ്ടിക്കാട്ടി.