നെ​യ്യാ​റ്റി​ന്‍​ക​ര : കോ​ട്ടു​കാ​ല്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന ബാ​ല​രാ​മ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും. മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​ര്‍​ക്ക് ഇ​ക്കു​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളോ​ടൊ​പ്പം ട്രോ​ഫി​ക​ളും ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഓ​വ​റോ​ള്‍ ചാ​ന്പ്യ​ന്‍​മാ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചി​രു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി.

കോ​ട്ടു​കാ​ല്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ മോ​ഹ​നം, ഹം​സ​ധ്വ​നി, ശി​വ​ര​ഞ്ജി​നി, ച​ന്ദ്ര​കാ​ന്തം, ക​ല്യാ​ണി, നാ​ദ​ധ്വ​നി, ത​രം​ഗി​ണി, നീ​ലാം​ബ​രി എ​ന്നി​ങ്ങ​നെ എ​ട്ട് വേ​ദി​ക​ളി​ലാ​യി​ട്ടാ​ണ് നാ​ലു ദി​ന ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും നാ​ട​കം, ഒ​പ്പ​ന, വ​ട്ട​പ്പാ​ട്ട് മു​ത​ലാ​യ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന എ​ണ്ണം ടീ​മു​ക​ളു​ടെ സാ​ന്നി​ധ്യ​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. മ​ത്സ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ളു​ടെ പേ​രി​ലാ​ണ് ഇ​ത്ത​രം ഇ​ന​ങ്ങ​ള്‍​ക്ക് ക​ലോ​ത്സ​വ​ത്തി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ കു​റ​യു​ന്ന​തെ​ന്ന് ചി​ല ര​ക്ഷി​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ആ​കെ​യു​ള്ള 351 ഇ​ന​ങ്ങ​ളി​ല്‍ 265 വ്യ​ക്തി​ഗ​ത​വും 86 ഗ്രൂ​പ്പു​മാ​ണ്.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മ​ത്സ​ര​ങ്ങ​ള്‍ പു​നഃ​രാ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 3.30 ന് ​ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ട്ടു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ്ര​ലേ​ഖ അ​ധ്യ​ക്ഷ​യാ​കും. എ​ഇ​ഒ ക​വി​താ ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി മ​ന്‍​മോ​ഹ​ന്‍, വാ​ര്‍​ഡ് മെ​ന്പ​ര്‍​മാ​രാ​യ ജി. ​ഗീ​ത, കെ.​എ​സ് ശ്രീ​ല​താ​ദേ​വി, വി​എ​ച്ച്എ​സ്സി പ്രി​ന്‍​സി​പ്പ​ൽ ഇ​ന്‍ ചാ​ര്‍​ജ് വി. ​സു​നി​ല്‍​കു​മാ​ര്‍, ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി എ​സ്.​ആ​ര്‍ ഷി​ജി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​ആ​ര്‍.​ഷീ​ജ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​എ​സ് സ​ന്ധ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ഉ​മ്മാ​ക്കി​പ്പ​ണ്ടാ​രം മി​ക​ച്ച നാ​ട​കം

നെ​യ്യാ​റ്റി​ന്‍​ക​ര : ബാ​ല​രാ​മ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഉ​മ്മാ​ക്കി​പ്പ​ണ്ടാ​രം മി​ക​ച്ച നാ​ട​കം.
പ​ള്ളി​ച്ച​ല്‍ എ​സ്ആ​ര്‍​എ​സ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് യു​പി വി​ഭാ​ഗ​ത്തി​ല്‍ ഉ​മ്മാ​ക്കി​പ്പ​ണ്ടാ​ര​വു​മാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത്.

നാ​ട​കാ​ചാ​ര്യ​ന്‍ ജി. ​ശ​ങ്ക​ര​പ്പി​ള​യ്ക്ക് ആ​ദ​രം അ​ര്‍​പ്പി​ച്ച് തു​ട​ങ്ങി​യ നാ​ട​കം ഉ​മ്മാ​ക്കി​യു​ടെ​യും കൂ​ട്ട​രു​ടെ​യും ഒ​ത്തി​ണ​ക്ക​മാ​ര്‍​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ വി​ധി​ക​ര്‍​ത്താ​ക്ക​ളു​ടെ​യും സ​ദ​സി​ന്‍റെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ബി.​എ​സ് അ​ശ്വി​നാ​ണ് ഉ​മ്മാ​ക്കി​പ്പ​ണ്ടാ​രം എ​ന്ന മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ന്‍ ന​ല്‍​കി​യ​ത്.

ശ്രീ​ഹ​രി, അ​ക്ഷ​യ​ലാ​ൽ, പ്ര​ജീ​ഷ്, ജീ​വാ സു​രേ​ഷ്, അ​ഭി​രാ​മി, ആ​ദി​ദേ​വ്, ഇ​ഷാ​ൻ, ബി​ഥു​ൻ രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റു അ​ഭി​നേ​താ​ക്ക​ള്‍. മാ​റ​ഞ്ച​ൽ അ​രു​ൺ, യു​എ​സ് കു​മാ​ർ, വി.​ആ​ര്‍ അ​നൂ​പ് എ​ന്നി​വ​ര്‍ ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​വി​ധാ​ന സ​ഹാ​യ​മേ​കി.