കുടിവെള്ള പൈപ്പിനായി കുഴിയെടുത്തു; പിന്നാലെ അപകടങ്ങൾ വർധിച്ചു
1478822
Wednesday, November 13, 2024 7:14 AM IST
വെള്ളറട: റോഡിനു വശത്തായി കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി വാട്ടർഅഥോറിറ്റിയെടുത്ത കുഴി നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമുണ്ടാക്കുന്നതായി നാട്ടുകാരുടെ പരാതി.
പ്രദേശത്തെ കോൺക്രീറ്റ് റോഡാണ് വെട്ടിപ്പൊളിച്ചത്.
വെള്ളറട പഞ്ചായത്തിലെ കൃഷ്ണപുരം റോഡിനാണീ ദുർഗതി. റോഡ് തകർന്നതോടെ ദിനവും പ്രദേശത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതായി യാത്രക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം സ്കൂൾ വാഹനമടക്കം കുഴിയിലേക്ക് അകപെട്ടിരുന്നു. വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കി അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം .
കഴിഞ്ഞ ദിവസം കുഴിയിൽവീണ് പരിക്കേറ്റ ഇരുചക്രവാഹനയാത്രക്കാരായ ദമ്പതികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് വാട്ടർ അഥോറിറ്റി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിട്ടുണ്ട്.