നിംസ് മെഡിസിറ്റിയിൽ പ്രമേഹ നിർണയക്യാമ്പും ബോധവത്കരണവും
1479295
Friday, November 15, 2024 6:34 AM IST
തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു നിംസ് മെഡിസിറ്റിയിൽ സൗജന്യ പ്രമേഹരോഗനിർണയക്യാമ്പും ബോ ധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
പ്രശസ്ത എൻഡോക്രൈനോളജിസ്റ്റ് ഡോ. വി. ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽ ഉദ്ഘാടനം ചെയ്തു. ഫ്രാബ്സ് ജനറൽ സെക്രട്ടറിയും സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റി വയോജന സംരക്ഷണ മന്ദിരം പ്രസിഡന്റുമായ ബാലരാമപുരം പി. അൽഫോൺസ് മുഖ്യാതിഥിയായിരുന്നു.
നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ചു തമ്പി പ്രമേഹദിന സന്ദേശം നൽകി. നിംസ് മെഡിസിറ്റി ചീഫ് പി ആർഒ അനൂപ് സ്വാഗതവും നിംസ് മെഡിസിറ്റി ഡയറ്റിഷ്യൻ അരുണിമ നന്ദിയും പറഞ്ഞു.