സ്വീഡിഷ് സർവകലാശാല പ്രതിനിധി സംഘം കേരള സർവകലാശാലയിലെത്തി
1478796
Wednesday, November 13, 2024 7:02 AM IST
തിരുവനന്തപുരം: മാനേജ്മെന്റ് സ്റ്റഡീസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ന്യൂഡൽഹിയിലെ സ്വീഡൻ എംബസിയിലെ ഓഫീസ് ഓഫ് സയൻസ് ആൻഡ് ഇന്നൊവേഷൻ കേരള സർവകലാശാലയിൽ ഉന്നതതല അക്കാദമിക് സന്ദർശനം സംഘടിപ്പിച്ചു.
സ്റ്റോക്ക്ഹോം സർവകലാശാലയിലെ ഹ്യൂമാനിറ്റീസ് ഡീൻ പ്രഫ. ആൽഫ് സ്റ്റെഫാൻ ഹെൽഗെസണും, സർവകലാശാലയിലെ ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ ആസാപെട്രിയും പ്രതിനിധി സംഘത്തെ നയിച്ചു.
കൗൺസിലറും സയൻസ് ആൻഡ് ഇന്നൊവേഷൻ വിഭാഗം മേധാവിയുമായ ഡോ. പെർആർനെ വിക്ക്സ്ട്രോം, ന്യൂഡൽഹിയിലെ സ്വീഡിഷ് എംബസിയിലെ മുതിർന്ന ഉപദേഷ്ടാവ് ഗീനി ജോർജ് ഷാജു എന്നിവരും അവരെ അനുഗമിച്ചു. കേരള സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെയും സോഷ്യൽ സയൻസസ് ഫാക്കൽറ്റിയിലെയും ഉദ്യോഗസ്ഥരുമായി പ്രതിനിധി സംഘം ചർച്ച നടത്തി.
ആർക്കിയോളജി, ഇക്കണോമിക്സ്, എജ്യുക്കേഷൻ, ഹിസ്റ്ററി, ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി എന്നിവയാണ് കേരള സർവകലാശാലയിലെ സാമൂഹിക ശാസ്ത്രവിഭാഗങ്ങൾ. വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
രജിസ്ട്രാർ പ്രഫ. അനിൽ കുമാർ ആശംസകൾ അർപ്പിച്ചു. പ്രഫ. ഷാജി, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐക്യുഎസി) ഡയറക്ടർ പ്രഫ. സാബു ജോസഫ്, സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക് ഡയറക്ടർ പ്രഫ. വസന്ത്ഗോപാൽ, ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡീൻ പ്രഫ. മഞ്ജു എസ്. നായർ, ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ് ഡീൻ, വിവിധ സാമൂഹിക ശാസ്ത്ര വകുപ്പുകളുടെ മേധാവികൾ എന്നിവർ വിവിധ ഗവേഷണ വിഷയങ്ങൾ അവതരിപ്പിച്ചു.
കേരള സർവകലാശാലയിലെ സെ ന്റർ ഫോർ ഗ്ലോബൽ അക്കാദമിക് ഡയറക്ടർ പ്രഫ. സാബു ജോസഫിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.