തിരുവനന്തപുരം: ​ക​ര​കു​ളം മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കും നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ലെ ആ​ശ​യ​ക്കു​ഴ​പ്പം സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ അ​നി​ൽ പ​റ​ഞ്ഞു.

ക​ര​കു​ളം മേ​ൽ​പ്പാ​ല നി​ർ​മാ​ണ പു​രോ​ഗ​തി നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി​യശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​ല​വി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നും പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​വ വി​ല​യി​രു​ത്തു​ന്ന​തി​നും ഉ​ചി​ത​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം നാളെ ചേ​രും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടിനു ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​രു​ക. വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി, അ​സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തും.

ഫ്‌​ളൈ ഓ​വ​റി​ന്‍റേയും നാ​ലു​വ​രി​പ്പാ​ത​യു​ടേ​യും നി​ർ​മാ​ണ പു​രോ​ഗ​തി കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​മെ​ന്നും പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം - തെ​ന്മ​ല (എ​സ്എ​ച്ച് 2) റോ​ഡി​ൽ ക​ര​കു​ളം പാ​ലം ജം​ഗ്ഷ​നി​ൽ നി​ന്നും കെ​ൽ​ട്രോ​ൺ ജംഗ്ഷൻവ​രെ ഫ്‌​ളൈ ഓ​വ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.