മ​ത്സ്യതൊ​ഴി​ലാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Sunday, September 29, 2024 7:18 AM IST
പൂ​വാ​ർ: പു​തി​യ​തു​റ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ക​രും​കു​ളം പു​തി​യ​തു​റ ആ​ർ​ടി ഹൗ​സി​ൽ ആ​ന്‍റ​ണി(54) യെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 24 നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ന്ന സം​ഘ​ത്തോ​ടൊ​പ്പം മി​നി ബ​സി​ൽ ആ​ന്‍റ​ണി​യും പു​തി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് മൂ​ന്നു​പേ​രും യാ​ത്ര​തി​രി​ച്ച​ത്.


25 ന് ​രാ​വി​ലെ ബോ​ട്ടി​ൽ പോ​കു​ന്ന​തി​ന് മു​മ്പാ​യി മൂ​ന്നു​പേ​ർ ചേ​ർ​ന്ന് രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ആ​ന്‍റ​ണി​യെ കാ​ണാ​താ​യെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.