വാ​യ​ന​ക്കു​റി​പ്പ് മ​ത്സ​ര​ത്തി​ല്‍‍ വി​ജ​യി​ച്ച ര​ക്ഷി​താ​ക്ക​ള്‍​ക്ക് മ​ക്ക​ള്‍ സ​മ്മാ​നം ന​ല്‍​കി
Sunday, September 29, 2024 6:54 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : മ​ക്ക​ള്‍ ന​ല്‍​കി​യ അ​ക്ഷ​ര​സ​മ്മാ​ന​ങ്ങ​ള്‍ നി​റ​പു​ഞ്ചി​രി​യോ​ടെ സ്വീ​ക​രി​ച്ച് അ​മ്മ​മാ​ര്‍. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ വാ​യ​ന​ക്കു​റി​പ്പ് മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ​വ​ര്‍​ക്ക് കു​ട്ടി​ക​ളാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

ലൂ​ര്‍​ദു​പു​രം സെ​ന്‍റ് ഹെ​ല​ന്‍​സ് എ​ച്ച്എ​സി​ലെ നാ​ല്-​ബി ക്ലാ​സ് പി​ടി​എ യോ​ഗ​ത്തി​ലാ​ണ് കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്. കു​ട്ടി​ക​ളെ വാ​യ​ന​യു​ടെ ലോ​ക​ത്തേ​യ്ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ത​ന്നെ മാ​തൃ​ക​ക​ളാ​ക​ണ​മെ​ന്ന ചി​ന്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​ഷീ​ര്‍ കൃ​തി​ക​ളു​ടെ ആ​സ്വാ​ദ​ന കു​റി​പ്പ് ത​യാ​റാ​ക്ക​ല്‍ മ​ത്സ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ക്ലാ​സ് ടീ​ച്ച​ര്‍ വി.​എ​ല്‍.​നി​ഷ പ​റ​ഞ്ഞു.


ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ക്ലാ​സ് പി​ടി​എ യോ​ഗ​ത്തി​ല്‍ സ​മ്മാ​ന​ദാ​നം ന​ട​ന്നു. ജേ​താ​ക്ക​ള്‍​ക്കും മ​ത്സ​രി​ച്ച ര​ക്ഷി​താ​ക്ക​ള്‍​ക്കും പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി.