ഹോ​ട്ട​ലു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി
Sunday, September 29, 2024 6:54 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 100 ഹോ​ട്ട​ലു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​ക്ക് വ​ഴു​ത​ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക് തു​ട​ക്കം കു​റി​ക്കു​ന്നു.

ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന 100 ഹോ​ട്ട​ലു​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ ല​ഭി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ഭ​ക്ഷ​ണ അ​വ​ശി​ഷ്ടം ഹോ​ട്ട​ൽ പ​രി​സ​ര​ത്തു ത​ന്നെ സം​സ്ക​രി​ച്ച് പാ​ച​ക​വാ​ത​കം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​ണു പ​ദ്ധ​തി. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പാ​ച​ക​വാ​ത​കം ഉ​പ​യോ​ഗി​ക്കു​ക വ​ഴി എ​ൽ​പി​ജി​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​കും.


ഈ ​പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട​ര ഘ​ന​മീ​റ്റ​ർ വ​ലു​പ്പ​ത്തി​ലു​ള്ള ഹൈ​പ്ര​ഷ​ർ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​ന് വ​ഴു​ത​ക്കാ​ട് എം.​പി. അ​പ്പ​ൻ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക് റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഫോ​ണ്‍: 94460 00996, 9446000960. ഇ​തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 10 ന് ​അ​വ​സാ​നി​ക്കും.