ക​ന​ത്ത മ​ഴ​യും ഇ​ടി മി​ന്ന​ലും : വീ​ടി​ന്‍റെ ക​ട്ടി​ള​പ്പ​ടി ത​ക​ർ​ന്നു, കോ​ൺ​ക്രീ​റ്റ് ഇ​ള​കി തെ​റി​ച്ചു
Sunday, September 29, 2024 7:10 AM IST
കാ​ട്ടാ​ക്ക​ട: മാ​റ​ന​ല്ലൂ​രി​ൽ ക​ന​ത്ത മ​ഴ​യി​ലും ഇ​ടി മി​ന്ന​ലി​ലും വ​ൻ നാ​ശം. വീ​ടി​ന്‍റെ ക​ട്ടി​ള​പ്പ​ടി​ക​ൾ ത​ക​രു​ക​യും. കോ​ൺ​ക്രീ​റ്റ് ഇ​ള​കി തെ​റി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും മാ​റ​ന​ല്ലൂ​ർ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ളി​ൽ മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഇ​ൻ​വ​ർ​ട്ട​ർ, ഫ്രി​ഡ്ജ് ,ടി​വി വാ​ഷിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ല​തും കേ​ടാ​യി.

മാ​റ​ന​ല്ലൂ​ർ വ​ട​ക്കേ​വി​ള സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍റെ വീ​ട്ടി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടി​ന്‍റെ ക​ട്ട​ള​പ്പ​ടി ത​ക​ർ​ന്നു.

ജ​നാ​ല​യു​ടെ ക​ട്ട​ള​പ്പ​ടി​യും കോ​ൺ​ക്രീ​റ്റും ഇ​ള​കി തെ​റി​ച്ചു. കു​റ​ച്ചു നേ​രം എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ ആ​യി​രു​ന്നു എ​ന്നും, ആ​ർ​ക്കും പ​രി​ക്കി​ല്ല എ​ന്നും സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. പ​ല വീ​ടു​ക​ളി​ലും ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി ത​ക​രാ​റ് സം​ഭ​വി​ച്ചു. ഒ​രി​ട​ത്തും ആ​ള​പാ​യം ഉണ്ടായിട്ടില്ല.