യാ​ത്ര​ക്കാ​ർ ഭീ​ഷ​ണി​യി​ൽ: നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്രമായി വ​ട്ടി​യൂ​ർ​ക്കാ​വ്
Friday, June 28, 2024 6:33 AM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ഇ​ടം നേ​ടി​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​രും ഇരുചക്രവാ​ഹ​ന​യാ​ത്രി​ക​രും ദു​രി​ത​ത്തി​ൽ. മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ണാം​മൂ​ല, വേ​റ്റി​ക്കോ​ണം, നെ​ട്ട​യം, കൊ​ടു​ങ്ങാ​നൂ​ർ, കു​ല​ശേ​ഖ​രം, തോ​പ്പു​മു​ക്ക്, വാ​ഴോ​ട്ടു​കോ​ണം തു​ട​ങ്ങി​യിടങ്ങ​ളി​ലെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ളും ചി​ല മെ​ഡി​ക്ക​ൽ സ്റ്റോ​ റു​ക​ളും ആ​ശു​പ​ത്രി​ക​ളും ഇ​ട​റോ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​യ്ക്ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ തെരുവുനായ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​താ​ണ് നാ​യ്ക്ക​ളു​ടെ എ​ണ്ണം പെ​രു​കാ​ൻ കാ​ര​ണമെന്നാണ് ആക്ഷേപം. ക​ഴി​ഞ്ഞ​ദി​വ​സം പേ​രൂ​ർ​ക്ക​ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ 10 വ​യ​സു​കാ​രി​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.

കു​ല​ശേ​ഖ​രം ആ​ശു​പ​ത്രി​ക്കു സ​മീ​പ​വും നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ന്നു​ണ്ട്. വേ​റ്റി​ക്കോ​ണ​ത്ത് ഇ​ട​റോ​ഡു​ക​ളി​ൽ ത​മ്പ​ടി​ക്കു​ന്ന നായ്ക്കൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​ന്നി വീ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ​വ​കു​പ്പും വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രും സം​യു​ക്ത​മാ​യി ഇ​ട​പെ​ട്ടാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കൂ. വ​ന്ധ്യം​ക​ര​ണ​ത്തി​നുവേ​ണ്ടി പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന തെ​രു​വു നാ​യ്ക്ക​ളെ തി​രി​കെ അ​വി​ടെ​ത്ത​ന്നെ ഇ​റ​ക്കി​വി​ടു​ന്ന​തി​നൊ​പ്പം മ​റ്റു ചി​ല നാ​യ്ക്ക​ളെ കൂ​ടി കൊ​ണ്ടു​വി​ടു​ന്ന​തും പ്ര​ശ്നം സ​ങ്കീ​ർ​ണ്ണ​മാ​ക്കു​ന്നുണ്ട്.
നാ​യ്ക്ക​ൾ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന​തി​നും ഇ​ത് കാ​ര​ണ​മാ​കു​ന്നു. ഇ​റ​ച്ചി, മ​ത്സ്യ അ​വ​ശി​ഷ്ട​ങ്ങ​ൾ റോ​ഡു​വ​ക്കി​ൽ ത​ള്ളു​ന്ന​തും ച​ന്ത​യു​ടെ പ​രി​സ​ര​ത്തു​നി​ന്നു നാ​യ്ക്ക​ൾ മാ​റാ​തെ നി​ൽ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. ഓ​രോ ആ​ഴ്ച​യും വ​ട്ടി​യൂ​ർ​ക്കാ​വ് ഭാ​ഗ​ത്തു മൂ​ന്നോ നാ​ലോ പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കു​ന്നു​ണ്ട്.

ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​രോ​ധ മ​രു​ന്നു സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞ് ഇ​വ​ർ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത​ല്ലാ​തെ ഇക്കാര്യം പു​റംലോ​കമറി​യു​ന്നി​ല്ല. വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ളെ പു​റ​ത്തേ​ക്കു തു​റ​ന്നു വി​ടു​ന്ന​തും തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് യ​ഥേ​ഷ്ടം ആ​ഹാ​രം കൊ​ണ്ടു​ന​ൽ​കു​ന്ന​തു​മാ​ണ് ഇ​വ ഭ​ക്ഷ​ണം കി​ട്ടാ​തെ വ​രു​മ്പോ​ൾ അ​ക്ര​മാ​സ​ക്ത​മാ​കാ​ൻ കാ​ര​ണം.

വ​ന്ധ്യം​ക​ര​ണ ന​ട​പ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​ക്കി​യും ഷെ​ൽ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ചും നായ്ക്കൾക്ക് അ​ടി​യ​ന്ത​ര സു​ര​ക്ഷ​ ഒരുക്കണമെ ന്നും ആവശ്യമുയരുന്നുണ്ട്.