കെഎസ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണംവി​ട്ട് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് പ​രിക്ക്
Friday, June 28, 2024 6:28 AM IST
വി​ഴി​ഞ്ഞം: കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് പ​രി​ക്കേ​റ്റു. കോ​വ​ളം കെ.​എ​സ്.​റോ​ഡ് എം​എ​സ് ഭ​വ​നി​ൽ പ്രേം​ഷി​ജി​ത്തി​ന്‍റെ ഭാ​ര്യ ഷീ​ജ​മോ​ൾ (37)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ വി​ഴി​ഞ്ഞം തി​യ​റ്റ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ന​ഗ​ര​ത്തി​ലെ ഒ​രു ബാ​ങ്കി​ലെ താ​ത് ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ഷീ​ജ​മോ​ൾ സ്കൂ​ട്ട​റി​ൽ ജോ​ലി​ക്ക് പോ​ക​വെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വി​ഴി​ഞ്ഞ​ത്തേയ്ക്കു വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​യായി​രു​ന്നു.

ത​ല​യ്ക്കും മുഖത്തും വ​ല​തു​കാ​ൽ മു​ട്ടി​നും കാ​ൽപാ​ദ​ത്തി​നും ഗുരുതരമായി പ​രി​ക്കേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി.

വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ൽ 108 ആം​ബു​ല​ൻ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡ്രൈ​വ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് വി​ളി​ച്ചാ​ണ് ഷീ​ജ​മോ​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് ഭ​ർ​ത്താ​വ് പ്രേം​ഷി​ജി​ത്ത് ആരോപിച്ചു.

യു​വ​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.