സൂക്ഷിക്കണം; ഓണ്‍ലൈന്‍ തട്ടിപ്പിനെ
ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകളിലൂടെ മലയാളികളുടെ കൈയില്‍നിന്ന് തട്ടിപ്പുകാര്‍ ദിവസവും കൈക്കലാക്കുന്നത് കോടികളാണ്. ഇന്റര്‍നെറ്റ് ലഭ്യത വ്യാപകമാകുകയും ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ വളരെ തുച്ഛമാകുകയും ചെയ്തതോടെ കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടി. അതോടെ സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ചു.

ഒടിപി തട്ടിപ്പ്

ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീയോ പുരുഷനോ നമ്മളെ ഫോണില്‍ ബന്ധപ്പെടും. നിങ്ങളുടെ കാര്‍ഡിന്റെ കാലാവധി തീര്‍ന്നെന്നും ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആവില്ലെന്നും നമ്മളെ അറിയിക്കും. ബാങ്കില്‍ നിന്നും വിളിക്കുന്നവര്‍ നമ്മുടെ ജനനത്തീയതിയും വിലാസവും എല്ലാം കൃത്യമായി പറഞ്ഞിാണ് സംസാരിക്കുന്നത്. അതിനാല്‍ തന്നെ ഇവര്‍ ബാങ്കിന്റെ പ്രതിനിധികള്‍ ആണെന്ന് പൂര്‍ണമായും വിശ്വസിക്കും. അപ്പോള്‍ കൂടുതല്‍ ഉപയോക്താക്കളും ഇത് പരിഹരിക്കാനുള്ള മാര്‍ഗം ആരായും.

ഉടന്‍തന്നെ താന്‍ ശരിയാക്കിത്തരാമെന്നും അതിന് ബാങ്കിന്റെ കസ്റ്റമറാണെന്ന് തിരിച്ചറിയാന്‍ താന്‍ ഇവിടുന്ന് ഒരു കോഡ് അയയ്ക്കുമെന്നും അത് തിരിച്ച് പറഞ്ഞു തരണമെന്നും വിളിക്കുന്ന ആള്‍ ആവശ്യപ്പെടും. നമ്മുടെ മൊബൈലില്‍ ഒരു കോഡ് (ഒടിപി) വരും. അത് പറഞ്ഞുകൊടുത്താല്‍ ഉടന്‍ തന്നെ തട്ടിപ്പുകാരന്‍ അത് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തും. ഇതോടെ നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും. എന്നാല്‍ എല്ലാ ഇടപാടുകള്‍ക്കും ഒടിപി വരണമെന്നില്ല. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഒടിപി ചോദിക്കാറില്ല. വിദേശ പേയ്‌മെന്റ് ഗേറ്റ് വേഇടപാടുകള്‍ക്ക് ഒടിപി ചോദിക്കാറില്ല. കാര്‍ഡിലെ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാവും.

തട്ടിപ്പിലെ മറ്റൊരു വിധം

പിന്നെയുള്ളത് കാര്‍ഡ് ക്ലോണ്‍ ചെയ്തു നടത്തുന്ന തട്ടിപ്പാണ്. ഇതിന് തിപ്പുകാരന്‍ എടിഎിലെ സ്‌കിറില്‍ ഒരു തട്ടിപ്പ് സെശാാശിഴ ഡിവൈസ് അറ്റാച്ച് ചെയ്യുകയും പിന്നീട് എടിഎമ്മില്‍ ഇടപാടു നടത്താന്‍ വരുന്നവരുടെ കാര്‍ഡിലെ ഡാറ്റകള്‍ ഈ ഡ്യൂപ്ലിക്കേറ്റ് സ്‌കിര്‍ പകര്‍ത്തിയെടുക്കും. ആ ഡാറ്റ കൊണ്ട് അയാള്‍ എടിഎം കാര്‍ഡുകള്‍ വ്യാജമായി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നു.

ഇതിന് അയാള്‍ പിന്‍ നമ്പര്‍ കളക്ട് ചെയ്യുന്നതിനായി എടിഎം റൂമിന്റെ സീലിംഗുകളിലും ചുവരുകളിലും കാമറ ഒളിച്ചു വയ്ക്കുന്നു. ഇതില്‍ റിക്കാര്‍ഡ് ചെയ്ത ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും അയാള്‍ക്ക് ഓരോ ഇടപാടുകാരന്റെയും പിന്‍ നമ്പര്‍ മനസിലാക്കാന്‍ സാധിക്കും.

സമ്മാനങ്ങളുടെ പേരില്‍ തട്ടിപ്പ്

25,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ 500 രൂപയ്ക്കു കട്ടിുമെന്ന വാട്‌സ്ആപ്പ് സന്ദേശം കിട്ടാത്തവര്‍ കേരളത്തില്‍ അധികം ഉണ്ടാകില്ല. ഒറിജിനല്‍ ആണെന്ന് തോന്നുന്ന ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവരുടെ ഒറിജിനലിനെ വെല്ലുന്ന പേജ് വരും. അതിലൂടെ വ്യക്തിവിവരങ്ങള്‍ കൊടുത്തു കഴിഞ്ഞാല്‍ അഞ്ചോ ആറോ പേര്‍ക്ക് കൂടി ഈ മെസേജ് വാട്‌സ്ആപ്പിലൂടെ അയച്ചുകൊടുക്കാന്‍ പറയും. എങ്കില്‍ മാത്രമേ പിന്നീട് മുന്നോട്ടു പോകാനാവൂ. അങ്ങനെ ആ അഞ്ചു പേരേ കൂടി വീണ്ടും ഈ കെണിയിലാക്കുന്നു. ഈ പേജുകളിലൂടെ നിങ്ങള്‍ നല്‍കുന്ന ബാങ്ക് ഡീറ്റെയില്‍സ് ഉപയോഗിച്ച് അവര്‍ പണം തട്ടിയെടുക്കും. അതുകൊണ്ടു വിലപിടിപ്പുള്ള സമ്മാനങ്ങള്‍, ഗെയിമുകള്‍, വിലക്കുറവില്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍, ആദായ വില്പന, വമ്പിച്ച ലാഭം, വിറ്റഴിക്കല്‍ മേള ഇങ്ങനെ ആകര്‍ഷകമായ ഓഫറുകളുടെ പുറകില്‍ ഒളിച്ചിരിക്കുന്നത് വന്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുക. അതിനാല്‍ ഇ കൊമേഴ്‌സ് സൈറ്റുകള്‍ ഒറിജിനല്‍ ആണോന്നു ഉറപ്പാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക.

പരാതിപ്പെടാം

ഇങ്ങനെയുള്ള തട്ടിപ്പിന് ഇരയായാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ എത്രയും വേഗം പോലീസിനെ അറിയിക്കു കയും പണം പിന്‍വലിച്ചെന്നു കാണിച്ചു നിങ്ങള്‍ക്ക് ബാങ്കില്‍ നിന്നും ലഭിച്ച സന്ദേശം അടക്കമുള്ള വിവരങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്യണം. അങ്ങനെ ചെയ്താല്‍ വാലറ്റിന്റെയോ ഇ കോമേഴ്‌സ് സ്ഥാപനത്തിന്റെയോ നോഡല്‍ ടീമുമായി ബന്ധപ്പെ് ആ ഇടപാട് മരവിപ്പിക്കുകയും നിങ്ങള്‍ക്ക് പണം തിരിച്ചുകിുകയും ചെയ്യും.


ഇതു ശ്രദ്ധിക്കാം

ബാങ്ക് സ്റ്റാഫ് ആണെന്ന് പറഞ്ഞാല്‍ പോലും അംഗീകൃത ആപ്പുകള്‍ അല്ലാത്ത ഒന്നും തന്നെ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ അരുത്.

ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പോളിസികള്‍ പുതിയത് എടുക്കുന്നതിനോ പുതുക്കുന്നതിനോ വ്യാജ പോര്‍ട്ടലുകള്‍ നിരവധിയുണ്ട.് അതിലൊക്കെ ക്ലിക്ക് ചെയ്തു നമ്മുടെ അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ നല്‍കിയാല്‍ തട്ടിപ്പിനിരയാകുമെന്നതില്‍ സംശയമില്ല. അതിനാല്‍ നേരിട്ട് അവരുടെ ഓഫീസുമായി ബന്ധപ്പെടുന്നതായിരിക്കും നല്ലത്.

ടാക്‌സ് റീഫണ്ട് എലിജിബിലിറ്റിക്ക് അര്‍ഹതയുണ്ട് എന്ന് വിശ്വസിപ്പിച്ച് അവര്‍ തരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ അക്കൗണ്ട് ഡീറ്റെയില്‍സ് അവര്‍ക്കു കിട്ടുകയും തിപ്പിനിരയാവുകയും ചെയ്യും. ഐടി ഡിപ്പാര്‍ട്ട്‌മെന്റ് റീഫണ്ട് ഉണ്ടെങ്കില്‍ നമ്മള്‍ അവരുടെ ഫോം പൂരിപ്പിക്കുമ്പോള്‍ നല്‍കിയ അക്കൗണ്ടിലേക്ക് തന്നെ ഓാേമാറ്റിക്കായി റീഫണ്ട് ആവും.

കെവൈസി അപ്‌ഡേറ്റ് ചെയ്യാനെന്നും പറഞ്ഞ് കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്തു ഒടിപി കൂടി പറഞ്ഞു കൊടുത്താല്‍ പണം നഷ്ടപ്പെടും. അതുകൊണ്ട് ലിങ്കുകളില്‍ കഴിവതും ക്ലിക്ക് ചെയ്യരുത്.

ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ കാര്യങ്ങള്‍ക്കായി നേരിട്ട് ബാങ്കുമായി ബന്ധപ്പെടുക. ഫോണിലൂടെ ഒരിക്കലും ഒരു ബാങ്കും നിങ്ങളില്‍ നിന്ന് വിവരങ്ങള്‍ ഇങ്ങോട്ടു വിളിച്ചു ചോദിക്കാറില്ല.

ലോകത്തുള്ള ഏകദേശം രണ്ടു കോടി ജനങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ട് പാസ്‌വേഡുകള്‍ '123456' ആണ്. അതിനാല്‍ ഹാക്കര്‍മാര്‍ക്കു വളരെ എളുപ്പമായി ഇത്തരം പാസ്‌വേര്‍ഡുകള്‍ എടുക്കാന്‍ സാധിക്കും. അതിനാല്‍ കുറച്ചുകൂടി സങ്കീര്‍ണമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക. അതില്‍ വലിയ അക്ഷരങ്ങള്‍, ചെറിയ അക്ഷരങ്ങള്‍, നമ്പറുകള്‍, സ്‌പെഷല്‍ കാരക്ടറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ വളരെ സുരക്ഷിതമായിരിക്കും.

അപരിചിതര്‍ അയച്ചു തരുന്ന ലിങ്കുകള്‍ ഒരിക്കലും വിശ്വസിച്ച് ഉപയോഗിക്കരുത്. ഒഫീഷ്യല്‍ ആയിുള്ള BHIM ആപ്പ് അല്ലെങ്കില്‍ യുപിഐ ആപ്പുകളിലൂടെ ഇടപാടുകള്‍ നടത്തുക.
ഒരിക്കലും എടിഎം കാര്‍ഡിലോ ക്രെഡിറ്റ് കാര്‍ഡിലോ പിന്‍ നമ്പര്‍ എഴുതി വയ്ക്കരുത്.

അപരിചിതരുടെ സഹായം തേടരുത്.

കഴിവതും കാര്‍ഡ് വിവരങ്ങള്‍ ഫോണ്‍ / ഇമെയില്‍ ഇവയിലൂടെ വെളിപ്പെടുത്തരുത്. എപ്പോഴും നമ്മുടെ എല്ലാ അക്കൗണ്ടുകളുടെയും എസ്എം എസ് അലര്‍ട്ട് ഓണാക്കി വയ്ക്കുക. ഇന്റര്‍നെറ്റ് ബാങ്കിംഗിനുശേഷം ബ്രൗസര്‍ ലോഗൗട്ട് ചെയ്യാന്‍ ഒരിക്കലും മറക്കരുത്. സുരക്ഷിതമല്ലാത്തകംപ്യൂട്ടറുകളോ മറ്റ് ഉപകരണങ്ങളോ ബാങ്കിനായി ഉപയോഗിക്കരുത്. തുടരെത്തുടരെ നിങ്ങളുടെ പിന്‍ നമ്പര്‍ മാറ്റിക്കൊണ്ടിരിക്കണം. കാര്‍ഡ് നഷ്ടമായാല്‍ ഉടന്‍തന്നെ ബാങ്കിന്റെ റിപ്പോര്‍ട്ടിംഗ് നമ്പറില്‍ വിളിച്ചു മുന്‍കരുതല്‍ എടുപ്പിക്കണം. ആരു ചോദിച്ചാലും ഒടിപി പറഞ്ഞു കൊടുക്കരുത്.

ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ചെയ്യുമ്പോള്‍ സുരക്ഷിത സൈറ്റ് ആയ http എന്ന് തുടങ്ങുന്ന സൈറ്റ് ആണോ എടുത്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ഒരിക്കലും ലിങ്ക് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുത്.

കഫെകളില്‍ ഇരുന്നു ഓണ്‍ലൈന്‍ ചെയ്യുമ്പോള്‍ കീലോഗര്‍ സൂക്ഷിക്കണം. വെര്‍ച്വല്‍ കീബോര്‍ഡുകള്‍ ഉപയോഗിച്ച് പാസ്‌വേഡുകള്‍ അടിക്കുക. ഒറിജിനല്‍ ഓപ്പറേറ്റിംഗ് സംവിധാനവും ആന്റിവൈറസും ഉപയോഗിക്കണം.

നമ്മള്‍ കഷ്ടപ്പെുണ്ടാക്കുന്ന പണം നമ്മുടെ ശ്രദ്ധക്കുറവുമൂലം അന്യനാിലുള്ള തിപ്പുകാര്‍ക്ക് കൈക്കലാക്കാന്‍ അനുവദിക്കരുത്.

പ്രമോദ് വൈ.ടി
അസി.സബ് ഇന്‍സ്‌പെക്ടര്‍
സൈബര്‍ സെല്‍, കൊച്ചി സിറ്റി