പൂപോലുള്ള പാദങ്ങള്‍ക്കായി പെഡിക്യൂര്‍
പൂപോലുള്ള പാദങ്ങള്‍ക്കായി പെഡിക്യൂര്‍
പാദങ്ങള്‍ക്ക് സൗന്ദര്യവും സംരക്ഷണവും നല്‍കുന്നതാണ് പെഡിക്യൂര്‍. പാദസംരക്ഷണത്തോടൊപ്പം വൃത്തിയും പ്രധാനമാണ്. കേവലം മുക്കാല്‍ മണിക്കൂര്‍കൊണ്ട് പെഡിക്യൂര്‍ പൂര്‍ത്തിയാക്കാം.

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാനീര്, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഉപ്പ്, ഷാംപൂ, ഡെറ്റോള്‍ എന്നിവ ചേര്‍ന്ന മിശ്രിതത്തില്‍ അല്‍പനേരം പാദങ്ങള്‍ മുക്കിവയ്ക്കണം. പാദത്തിന്റെ കീഴ് ഭാഗത്ത് പരുപരുത്ത ഭാഗങ്ങളില്‍ പ്യൂമിംഗ് സ്റ്റോണ്‍ ഉപയോഗിച്ച് ഉരയ്ക്കുന്നു. നഖങ്ങളില്‍ നിന്ന് പോളിഷ് റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമേ പെഡിക്യൂര്‍ ചെയ്യാന്‍ തുടങ്ങാവൂ. നഖങ്ങള്‍ക്കിടയിലെ അഴുക്കും നീക്കം ചെയ്യണം.


പെഡിക്യൂറിന്റെ ഒടുവില്‍ സ്‌ക്രബ് ചെയ്ത ശേഷം തുടച്ച് വൃത്തിയാക്കുന്ന പാദങ്ങള്‍ ക്രീം ഉപയോഗിച്ച് മസാജ് ചെയ്യും. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും ഉന്മേഷം പകരുകയും ചെയ്യും. ഒടുവില്‍ നഖങ്ങളില്‍ നെയില്‍പോളിഷ് ഇടുന്നതോടെ പാദങ്ങളുടെ ഭംഗി ഇരട്ടിക്കും.