ട്രെന്‍ഡി പേപ്പര്‍ സ്റ്റഡ്‌സ്
ട്രെന്‍ഡി പേപ്പര്‍ സ്റ്റഡ്‌സ്
Thursday, December 19, 2019 4:52 PM IST
ആവശ്യമുള്ള സാധനങ്ങള്‍

1. ക്വില്ലിംഗ് പേപ്പര്‍
2. ഫെവിക്കോള്‍
3. ക്വില്ലിംഗ് ടൂള്‍(ഈര്‍ക്കിലിന്റെ അഗ്രം അല്‍പം പിളര്‍ന്നത് ഇതിനു പകരമായി ഉപയോഗിക്കാം)
4. ചെറിയ കത്രിക
5. സീക്വന്‍സ്
6. ഫ്‌ളവര്‍ സ്റ്റഡ്‌സ്
7. സ്റ്റഡ്‌സിന്റെ പുറകില്‍ പുറകില്‍ ഇടാനുള്ള ബട്ടണ്‍

തയാറാക്കുന്ന വിധം

ക്വില്ലിംഗ് പേപ്പറിന്റെ നിറം ഇഷ്ടാനുസരണം തെരഞ്ഞെടുക്കണം. അതുപോലെ സീക്വന്‍സും പല നിറങ്ങളില്‍ ലഭിക്കും. ക്വില്ലിംഗ് പേപ്പറിന്റെ ഒരറ്റത്തു നിന്നു വളരെ അടുത്തത്തടുത്തായി മുറിക്കുക. അറ്റം വിട്ടുപോകാത്ത തരത്തില്‍ വേണം മുറിക്കേണ്ടത്. മറ്റേ അറ്റം വരെ മുറിച്ചശേഷം ക്വില്ലിംഗ് പേപ്പറിന്റെ ഒരറ്റം ക്വല്ലിംഗ് ടൂളിന്റെ ഹുക്കില്‍ അല്ലെങ്കില്‍ പിളര്‍ന്ന ഈര്‍ക്കിലിന്റെ പിളര്‍പ്പില്‍ കയറ്റിവച്ച് ടൂള്‍ നന്നായി മുറുക്കി കറക്കുക. ഇപ്രകാരം ചുറ്റി വട്ടത്തിലാക്കി അറ്റത്ത് ഫെവിക്കോള്‍ തേച്ച് ഒട്ടിക്കണം. ചെറുതായി അമര്‍ത്തി ഉണങ്ങാന്‍ വയ്ക്കുക. അറ്റം മുഴുവനും വിരല്‍കൊണ്ട് വിടര്‍ത്തി പൂവ് പോലെയാക്കണം. സ്റ്റഡ്‌സിന്റെ മധ്യത്തിലായി മൂന്ന് സീക്വന്‍സുകള്‍ ഫെവിക്കോള്‍ തേച്ച് ഉറപ്പിക്കുക. ഇനി ഇത് ഉണക്കിയശേഷം പുറകില്‍ ഫെവിക്കോള്‍ തേച്ച് അതിലേക്ക് ഫ്‌ളവര്‍ സ്റ്റഡ്‌സ് വച്ച് ഒിച്ച് ഒന്നമര്‍ത്തി ഉണങ്ങാനായി വയ്ക്കണം. കമ്മലിന്റെ പിന്നില്‍ ഇടാനുള്ള ബട്ടന്‍ പോലുള്ള സാധനം പല തരത്തില്‍ വിപണിയില്‍ ലഭ്യമാണ്.


സ്മിത ഐ.
തിരുവനന്തപുരം