ഹാപ്പി ഹെയര്‍, ഹാപ്പി യൂ
മുടിയെ കാറ്റിനു വിട്ട് പാറിപ്പറന്നു നടന്നിരുന്ന പെണ്‍കുട്ടികളെ ഇപ്പോള്‍ കാണാനേ കിട്ടില്ല. മെസ്സി ബണ്ണും ലൂസ് ബ്രെയ്ഡും ഹൈ പോണിയുമൊക്കെയാണ് ഇപ്പോള്‍ കോളജ് സുന്ദരികളുടെ ഫേവറൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ഹെയര്‍ സ്‌റ്റൈലുകളെക്കുറിച്ചു പറയുമ്പോള്‍ പൊതുവേ കേള്‍ക്കുന്ന ഒന്നാണ് മുഖത്തിന് ഇണങ്ങുന്ന ഹെയര്‍ സ്‌റ്റൈല്‍ എന്നത്. ഇതില്‍ ഒരു ചെറിയ തിരുത്തല്‍ വരുത്തേണ്ടതുണ്ട്. ഓരോരുത്തരുടേയും മുഖത്തിന് ഓരോ ആകൃതിയാണുള്ളത്. ഒരാളുടെ കണ്ണു കാണാന്‍ നല്ല ഭംഗിയായിരിക്കും. പക്ഷേ നെറ്റിക്കു വീതി കൂടുതലായിരിക്കും. ഇങ്ങനെ എല്ലാവര്‍ക്കുമുണ്ട് ഒരു പ്ലസ് ഫീച്ചറും ഒരു മൈനസ് ഫീച്ചറും. അങ്ങനെ വരുമ്പോള്‍ ആ പ്ലസ് ഫീച്ചറിനെ നിലനിര്‍ത്തിക്കൊണ്ട് മൈനസ് ഫീച്ചറിനെ മറി കടക്കുന്ന തരത്തിലുള്ള ഹെയര്‍ സ്‌റ്റൈലുകളാണ് നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്. ഇവിടെ മുടിയുടെ ടെക്‌സ്ചറും പ്രധാനമാണ്. മുടി വെട്ടുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

വളരെ എളുപ്പത്തില്‍ കെട്ടാവുന്ന യൂത്ത് ഫുള്‍ ഹെയര്‍ സ്‌റ്റൈലുകള്‍

സൈഡ് മെസ്സി ബണ്‍

ആഘോഷം ഏതായാലും സൈഡ് മെസ്സി ബണ്ണിന് ആരാധകര്‍ ഏറെയാണ്. മുടി ഒരു വശത്തേക്കെടുത്ത് ചെറിയ ബാന്‍ഡ് ഉപയോഗിച്ചു കെട്ടാം. ഇതിനുശേഷം മുഖത്തിന്റെ വലുപ്പത്തിന് അനുസരിച്ച് പുട്അപ്പ് ചെയ്യുക. പുട്ട് അപ്പ് ചെയ്തതിനു ശേഷം അലസമായ കേള്‍സ് കൂടിച്ചേര്‍ത്താല്‍ സൈഡ് മെസ്സി ബണ്‍ ലുക്ക് ആയി. വിശേഷ അവസരങ്ങള്‍ക്കായി ഒരുങ്ങുകയാണെങ്കില്‍ ബണ്ണില്‍ പൂവോ ഹെയര്‍ ആക്‌സസറികളോ ഉപയോഗിക്കാം.

നീളം കുറഞ്ഞ മുടിക്കാര്‍ക്കാണ് സൈഡ് മെസ്സി ബണ്‍ ചേരുന്നത്. മുഖത്തിനും ശരീരത്തിനും വണ്ണം തോന്നിക്കുന്ന ഹെയര്‍ സ്‌റ്റൈല്‍ ആയതിനാല്‍ വണ്ണമുള്ളവര്‍ക്ക് സൈഡ് ബണ്‍ യോജിക്കില്ല.

ഹാഫ് മെസി ബണ്‍

നെറ്റിയുടെ ഇരുവശത്തു നിന്നും കുറച്ചു മുടി പിറകിലേക്ക് ചീകി വളരെ അലസമായ ബണ്‍ പോലെ കെട്ടിവയ്ക്കാം. ഇതില്‍ സ്‌കാര്‍ഫോ കാന്‍ഡി ബാന്‍ഡോ പോലെയുള്ള ഹെയര്‍ അക്‌സസറീസ് കൂടി ആയാല്‍ സംഗതി ഉഷാറാകും.

പിന്‍ഡ് സള്‍ട്രി കേള്‍സ്

വൈകുന്നേരത്തെ വിരുന്നുകളില്‍ തിളങ്ങാന്‍ ഏറ്റവും നല്ലത് പിന്‍ഡ് സള്‍ട്രി കേള്‍സ് ആണ്. മോഡേണ്‍ വേഷത്തിനും എത്‌നിക് ലുക്കിനും ഇത് ഒരുപോലെ അനുയോജ്യം. മുടിയുടെ മുകള്‍ ഭാഗം സ്‌ട്രെയ്റ്റന്‍ ചെയ്തശേഷം അറ്റത്ത് കേള്‍ ചെയ്തിടാം. ശേഷം മുന്‍ഭാഗത്തു നിന്ന് കുറച്ചു മുടി ഒരുവശത്തുകൂടി പുറകിലേക്ക് എടുക്കാം. ഇത് ബോബി പിന്നോ ടിക് ടോക് ക്ലിപോ ഉപയോഗിച്ച് പിന്‍ ചെയ്യുക.

സാരി ഫ്രഞ്ച് ബ്രെയ്ഡ്

ഫ്രഞ്ച് ബ്രെയ്ഡ് ചെയ്ത് പിന്നലിന്റെ അറ്റത്തായി ഗോള്‍ ഡോ സില്‍വറോ നൂല്‍ ചുറ്റി ഭംഗിയാക്കുന്നതാണ് സാരി ഫ്രഞ്ച് ബ്രയ്ഡ്. ഫ്രഞ്ച് ബ്രെയ്ഡിന്റെ അറ്റത്തായി ബാന്‍ഡ് ഇട്ടശേഷം മൂന്നിഞ്ച് നീളത്തില്‍ നൂല് ചുറ്റണം. ഇടയ്ക്കുള്ള മുടി ലൂസാക്കിയിട്ടാല്‍ മെസ്സി ലുക്ക് കിട്ടും. എത്‌നിക് വെയറുകള്‍ക്കൊപ്പം ഈ ലുക്ക് പരീക്ഷിക്കാവുന്നതാണ്. നൂലിന്റെ നിറം മാറ്റിയാല്‍ വെസ്‌റ്റേണ്‍ വേഷങ്ങള്‍ക്കും ഈ ഹെയര്‍സ്‌റ്റൈല്‍ ചേരും.


പോണി ടെയ്ല്‍

ഏതു പ്രായക്കാര്‍ക്കും ഏത് അവസരത്തിലും യോജിച്ചതാണ് പോണി ടെയ്ല്‍ ഹെയര്‍ സ്‌റ്റൈല്‍. മുടിയുടെ വകച്ചില്‍ ഒഴിവാക്കി മുടി ഉയര്‍ത്തി കെട്ടുക. ചീപ്പ് ഉപയോഗിക്കാതെ കൈകൊണ്ട് ഉയര്‍ത്തി പോണി ടെയ്ല്‍ സെറ്റ് ചെയ്യാം. ഹെയര്‍ ജെല്ലോ സ്‌പ്രേയോ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം പോണി ടെയ്ല്‍ കേള്‍ ചെയ്യുകയോ സ്രെയ്റ്റായി ഇടുകയോ ചെയ്യാം. പോണി ടെയ്‌ലില്‍ സാറ്റിന്‍ റിബണ്‍ കെട്ടുന്ന സ്‌റ്റൈല്‍ ഇപ്പോള്‍ തിരികെ വന്നിട്ടുണ്ട്.

മുഖം നോക്കി മുടി വെട്ടാം

* മുടികെട്ടുമ്പോള്‍ എന്നതുപോലെ തന്നെ മുടിവെട്ടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

* വീതികൂടിയ നെറ്റിയുള്ളവര്‍ക്ക് ഫ്‌ളിക്‌സ് നന്നായി ഇണങ്ങും. അതു നെറ്റിയുടെ വീതി മറയ്ക്കുക മാത്രമല്ല പ്രായം കുറവു തോന്നിക്കുകയും ക്യൂട്ട് ലുക്ക് തരുകയും ചെയ്യും.

* നീണ്ട താടിയുള്ളവര്‍ക്കും വട്ട മുഖമുള്ളവര്‍ക്കും ചെറിയ സൈഡ് ബാംഗ്‌സ് ചേരും. താടിയെല്ലിനു താഴെ നില്‍ക്കുന്ന രീതിയിലാണ് ബാംഗ്‌സ് ഇടേണ്ടത്. ഇതു മുഖത്തിന്റെ വണ്ണം കുറച്ചു കാണിക്കും.

* ഉയരം കൂടിയവര്‍ ഷോര്‍ട്ട് ഹെയര്‍ സ്‌റ്റൈലുകള്‍ സ്വീകരിക്കാതെയിരിക്കുകയാണ് ഉചിതം. മുടിയുടെ മുന്‍ഭാഗവും ക്രൗണും മാത്രം ഷോര്‍ാക്കാം. പിന്നിലെ മുടി നീളം കുറയ്ക്കാതെ തന്നെ സ്‌പെറ്റോ ലെയറോ ആക്കാം.

* ഉയരം കുറഞ്ഞവര്‍ക്ക് ലെയേര്‍ഡ് ബോബ്‌സ് നന്നായി ഇണങ്ങും. ഉയരം ഉള്ളതായി തോന്നിക്കും എന്നതാണ് ഇത്തരം ഹെയര്‍കുകളുടെ ഹൈലൈറ്റ്.

* നീണ്ട മുഖമുള്ളവര്‍ക്ക് ഉള്ളു തോന്നിക്കുന്ന, ഷോര്‍ട്ട് ഹെയര്‍ സ്‌റ്റൈലുകള്‍ ചേരും. ബാംഗ്‌സും ഇത്തരക്കാര്‍ക്ക് അനുയോജ്യമാണ്.

* ഓവല്‍ ആകൃതിയിലുള്ള മുഖമുള്ളവര്‍ക്ക് എല്ലാത്തരം ഹെയര്‍ സ്‌റ്റൈലുകളും ചേരും. ഇത്തരക്കാര്‍ മുടിയുടെ ടെക്‌സ്ച്ചറിന് അനുസരിച്ച് മുടി വെട്ടാം.

* നിങ്ങള്‍ ചെയ്യുന്ന ജോലി, ധരിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായി സംസാരിക്കുക. ഇവയ്‌ക്കൊക്കെ ഹെയര്‍ സ്‌റ്റൈലില്‍ എന്തു കാര്യം എന്നു ചിന്തിക്കണ്ട. കാര്യമുണ്ട്.

* വെയിലുകൊള്ളുന്നത് മുഖത്തിനെന്ന പോലെ തന്നെ മുടിക്കും ദോഷകരമാണ്. വെയിലില്‍ ഇറങ്ങുമ്പോള്‍ സണ്‍ പ്രൊക്ഷന്‍ ക്രീമുകളോ സെറമോ പുരട്ടണം.തയാറാക്കിയത്:
അനാമിക

വിവരങ്ങള്‍ക്ക് കടപ്പാട്
ആര്‍. ചിത്ര
ഉമ ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍
തിരുവനന്തപുരം