ചാന്ദിനി ഹാപ്പിയാണ്
വീട്ടമ്മായും നാട്ടിന്‍പുറത്തുകാരിയായും മെട്രോ ഗേളായുമെല്ലാം പാ്രതാവിഷ്‌കാരത്തില്‍ പൂര്‍ണത തേടുന്ന തന്റെ സിനിമ സഞ്ചാരത്തേക്കുറിച്ച് ചാന്ദിനി മനസ് തുറക്കുന്നു...

സിനിമകളുടെ എണ്ണത്തിനേക്കാള്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കവര്‍ന്ന നായികമാര്‍ ഏറെയുണ്ട് നമുക്ക്. അതില്‍ മുന്‍പന്തിയിലാണ് ചാന്ദിനി ശ്രീധര്‍. കെ.എല്‍ 10 പത്ത്, ഡാര്‍വിന്റെ പരിണാമം, സിഐഎ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ നായികനിരയില്‍ മേല്‍വിലാസം ഒരുക്കിയ ചാന്ദിനി ഇപ്പോള്‍ അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരിക്കുകയാണ്.

വീട്ടമ്മയായും നാിന്‍പുറത്തുകാരിയായും മെട്രോ ഗേളായുമെല്ലാം പാ്രതാവിഷ്‌കാരത്തില്‍ പൂര്‍ണത തേടുന്ന തന്റെ സിനിമ സഞ്ചാരത്തേക്കുറിച്ച് ചാന്ദിനി മനസ് തുറക്കുന്നു...

കുഞ്ചാക്കോ ബോബനൊപ്പം

എല്ലാവരുടെയും ഇഷ്ട നായകനാണ് കുഞ്ചാക്കോ ബോബന്‍. ഒപ്പം അഭിനയിക്കണമെന്നു ഞാനും ഏറെ ആഗ്രഹിച്ചിരുന്നു. ഈ ചിത്രത്തിന്റെ കഥ പറയുന്ന സമയത്ത് ചാക്കോച്ചനാണ് നായകന്‍ എന്നു പറഞ്ഞിരുന്നില്ല. പിന്നീട് ചാക്കോച്ചനാണെറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ഈ ചിത്രത്തില്‍ ആദ്യത്തെ സീന്‍ ചാക്കോച്ചനൊപ്പം ചെയ്യുന്നതു തന്നെ, അദ്ദേഹം എന്നോട് ദേഷ്യപ്പെടുന്നതായാണ്. ഷോിനു തൊുമുമ്പാണ് ചാക്കോച്ചന്‍ എത്തുന്നത്. കണ്ടപ്പോള്‍ ഒരു ഹായ് ഒക്കെ പറഞ്ഞെങ്കിലും പക്ഷേ, ആ ഒരു മൂഡിലായിരുന്നു ചാക്കോച്ചനപ്പോള്‍. സത്യത്തില്‍ അദ്ദേഹത്തിന്റെ വഴക്കു കേട്ടുകൊണ്ടാണ് ഒപ്പം ഞാന്‍ ഒന്നിച്ചഭിനയിച്ചു തുടങ്ങുന്നത്. പിന്നീടാണ് കാഷ്വല്‍ സീനുകളിലേക്കു എത്തുന്നതും ഞങ്ങള്‍ നല്ല കൂട്ടായതും.

കെ.എല്‍ 10 പത്തിലൂടെ തുടക്കം

തമിഴ് സിനിമയില്‍ അഭിനയിച്ചാണ് കരിയര്‍ തുടങ്ങുന്നത്. അയ്ന്ത് അയ്ന്ത് അയ്ന്ത് എന്നതായിരുന്നു ആദ്യ ചിത്രം. പിന്നീട് തെലുങ്കില്‍ ഒരു ചിത്രം ചെയ്തു. അതിനു ശേഷമാണ് കെ.എല്‍ 10 പത്തിലേക്ക് എത്തുന്നത്. തമിഴ് സിനിമ കണ്ടിാണ് കെ.എല്‍ 10 പത്തിലേക്കും ഡാര്‍വിന്റെ പരിണാമത്തിലേക്കും വിളിക്കുന്നത്. അവിടെ നിന്നും സിഐഎയിലേക്കും ഇപ്പോള്‍ അള്ള് രാമേന്ദ്രനിലും എത്തി.

തമിഴ് സിനിമയില്‍ നായികയായി

ചെറുപ്പം മുതല്‍ നൃത്തവും പാട്ടും എനിക്കു വളരെ ഇഷ്ടമായിരുന്നു. യു.എസിലാണ് ഞങ്ങള്‍ കുടുംബമായി താമസിക്കുന്നത്. ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയിതിരുന്നു. ശാസ്ത്രീയ നൃത്തം പഠിച്ചിുണ്ട്. പാും ഒപ്പമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്കു താല്‍പര്യം ഉണ്ടായി. ടിവിയില്‍ എന്റെ ഒരു ഷോ കണ്ടിട്ടാണ് തമിഴ് ചിത്രത്തിലേക്കു സംവിധായകന്‍ എന്നെ വിളിക്കുന്നത്.

യുവനായകന്മാരുടെ നായിക

ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ചാക്കോച്ചന്‍ നാലുപേരും വളരെ വ്യത്യസ്തമായ അഭിനയ ശൈലിയുള്ളവരാണ്. ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കുമ്പോള്‍ ഞാനും എന്റെ അനിയനും എന്നപോലെ തമ്മിലടി കൂടുകയായിരുന്നു കൂടുതല്‍ സമയവും. പൃഥ്വിരാജ് എന്ന താരത്തിനൊപ്പം എന്ന പേടിയുണ്ടായിരുന്നു ഡാര്‍വിനില്‍ എത്തുമ്പോള്‍. പക്ഷേ, കൂടെ അഭിനയിക്കുന്നവരെ മാക്‌സിമം കംഫര്‍ട്ടബിളാക്കി കൊണ്ടുപോകാന്‍ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുമ്പോഴുള്ള കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുന്നതില്‍ അദ്ദേഹം നല്ല സപ്പോര്‍ട്ടായിരുന്നു. സിഐഎയില്‍ എത്തിയപ്പോള്‍ ദുല്‍ഖര്‍ എല്ലാവരോടും വളരെ സ്വീറ്റായി പെരുമാറുന്ന ആളാണ്. കൂടെ അഭിനയിക്കുമ്പോള്‍ നല്ല സപ്പോര്‍ട്ട് ആയിരുന്നു ഞങ്ങള്‍ തമ്മില്‍. ചാക്കോച്ചനൊപ്പം അള്ള് രാമേന്ദ്രനില്‍ ഏറെ ആനന്ദത്തോടെ അഭിനയിക്കാന്‍ സാധിച്ചു.


വിവാദങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ

എല്ലാ സംഘടനകളും ഉണ്ടെന്നറിയാം. എങ്കിലും ഒരു സംഘടനയിലും ഞാന്‍ മെമ്പറായിില്ല. വിവാദങ്ങളിലേക്കും വാര്‍ത്തകളിലേക്കും ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറില്ല. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അതൊക്കെ അറിയുന്നുണ്ട്. സംഘടനകളിലൊന്നും ഞാന്‍ ഇല്ലാത്തതിനാല്‍ അവരുടെപ്രവര്‍ത്തനങ്ങളോ മൂല്യങ്ങളോ സത്യത്തില്‍ എനിക്കറിയല്ല.

ചെറിയ ഇടവേളകള്‍

ആദ്യ തമിഴ് സിനിമ ഒന്നര വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. സിഐഎ കമിറ്റ് ചെയ്തു കഴിഞ്ഞ് വളരെ വൈകിയാണ് ഈ ചിത്രം തുടങ്ങിയത്. വിസയുടെ കാര്യവും മറ്റുമായി അവര്‍ക്കു ഷൂട്ടിംഗിനു അവിടേക്കെത്താന്‍ ഏറെ താമസമുണ്ടായി. അതിനു ശേഷം പഠിക്കുന്ന കോഴ്‌സുമായി ബന്ധപ്പെട്ട് ഒരു സെമസ്റ്റര്‍ ഫുള്‍ അവിടത്തന്നെ നില്‍ക്കേണ്ടി വന്നു. അതുകൊണ്ടാണ് ഇടവേള സംഭവിച്ചത്.

അന്യ ഭാഷകളിലേക്ക്

തെലുങ്കില്‍ ചക്കിലിഗിന്താ എന്ന ചിത്രമാണ് ചെയ്തത്. തമിഴ് സിനിമ കണ്ടിാണ് അതിലേക്ക് ഓഫര്‍ കിട്ടുന്നത്. മറ്റു ഭാഷകളില്‍ നിന്നും ഓഫര്‍ ഇപ്പോഴുമുണ്ട്. എങ്കിലും മലയാള സിനിമ ചെയ്യാനാണ് എനിക്കു കൂടുതല്‍ ഇഷ്ടം. ഞാന്‍ മലയാളിയാണ്. അപ്പോള്‍ കൂടുതലും മലയാളം ചെയ്താല്‍ മതിയല്ലോ എന്നാണ് ചിന്ത.

കുടുംബ വിശേഷവും പഠന കാര്യങ്ങളും

അച്ഛന്‍ അവിടെ സോഫ്ട്‌വെയര്‍ എന്‍ജിനീയറാണ്. എന്റെ ഏഴു വയസുമുതല്‍ ഞങ്ങള്‍ അമേരിക്കയിലാണ്. ഞാനും സഹോദരന്‍ ഗോപാലും മലയാളം പഠിക്കണമെന്ന് അച്ഛനും അമ്മയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ബാച്ചിലര്‍ ഓഫ് സൈക്കോളജിയും ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനും ഇപ്പോള്‍ പഠിക്കുന്നുമുണ്ട്. രണ്ട് ഡിഗ്രി കോഴ്‌സാണത്. ഓരോ ചിത്രങ്ങള്‍ക്കു വേണ്ടിയാണ് അമേരിക്കയില്‍ നിന്നും ഇവിടേക്ക് ഞാനെത്തുന്നത്.

ഫാമിലി സപ്പോര്‍ട്ട്

ഇടയ്ക്കിടക്കു കേരളത്തില്‍ വരും. അമേരിക്കയിലാണെങ്കിലും അമ്മ ഇപ്പോഴും നാട്ടിന്‍പുറത്തുകാരിയാണ്. ഞാന്‍ നൃത്തം ചെയ്യുന്നതും പാട്ടു പാടുന്നതൊക്കെ വീട്ടുകാര്‍ക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്റെ ഇഷ്ടത്തിന് എന്നും അവര്‍ സപ്പോര്‍ട്ടായിരുന്നു. അഭിനയിക്കാന്‍ അവസരം കിിയപ്പോള്‍ ഈ അവസരം എല്ലാവര്‍ക്കും കിട്ടണമെന്നില്ല, അതുകൊണ്ട് സിനിമ ചെയ്യണമെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്ന സമയത്ത് എന്നേക്കാള്‍ എക്‌സൈറ്റ്‌മെന്റ് അവര്‍ക്കാണ്. അവിടെ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ട്. എങ്കിലും എന്റെ സിനിമ ഒന്നും അവര്‍ക്കൊപ്പം ഇരുന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല. ആ സമയത്തു ഞാന്‍ നാട്ടിലായിരിക്കും.

പ്രേക്ഷകര്‍ തിരിച്ചറിയുന്നു

ഓരോ ചിത്രത്തിലും വളരെ വ്യത്യസ്ത ലുക്കാണ്. ദുല്‍ഖറിനൊപ്പം അഭിനയിച്ച സിഐഎയില്‍ വളരെ ബോള്‍ഡായ കഥാപാത്രമാണ്. അള്ള് രാമേന്ദ്രനില്‍ വീട്ടമ്മയായിട്ടാണ് എത്തുന്നത്. ഈ ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് എന്റെ മുഖം കൂടുതല്‍ പരിചിതമായത്.

ലിജിന്‍ കെ. ഈപ്പന്‍