ഷോപ്പിംഗ് വിരല്‍ത്തുമ്പില്‍
ഷോപ്പിംഗ് സ്ത്രീകള്‍ക്ക് ഹരമാണ്. ഇഷ്ടപ്പെട്ട സാധനം വാങ്ങാന്‍ എത്രസമയം വേണമെങ്കിലും അവര്‍ ചെലവഴിക്കും. നിറം, ബ്രാന്‍ഡ്, വില, ഡിസൈന്‍ തുടങ്ങിയ പല കാര്യങ്ങളും ശ്രദ്ധിക്കുന്നതോടെ ഷോപ്പിംഗിന്റെ സമയം കൂടും. സമയമില്ലാത്തതിന്റെ പേരിലാണ് സ്ത്രീകള്‍ പലപ്പോഴും ഷോപ്പിംഗുകള്‍ ഉപേക്ഷിക്കുന്നത്. കുട്ടികള്‍, വീട്ടുജോലി തുടങ്ങിവ ഷോപ്പിംഗ് എന്ന ആഗ്രഹത്തിന് പലപ്പോഴും വിലങ്ങുതടിയാകാറുമുണ്ട്. എന്നാല്‍ ചില ആപ്പുകള്‍ അത്തരം പരാതികള്‍ക്ക് പരിഹാരമാണ്. പ്രത്യേക കടയുടെ ആപ് ഉപയോഗിക്കുമ്പോള്‍ തെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണ്. ഇതിനാണ് എല്ലാ ബ്രാന്‍ഡുകളും ഉള്‍ക്കൊള്ളുന്ന വലിയ സെലക്ഷനുള്ള ചില ഷോപ്പിംഗ് ആപ്പുകള്‍. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രംമതി ഇത്തരം ഷോപ്പിംഗുകള്‍ക്ക്.

ആമസോണ്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ആമസോണിന്‍േറത്. ഇലക്ട്രോണിക്‌സ്, ഫാഷന്‍, അടുക്കള ഐറ്റംസ്, കളിപ്പാങ്ങള്‍, ഓാേമൊബൈല്‍ തുടങ്ങിയ നിരവധി കാറ്റഗറികളിലായി അനവധി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ആമസോണിന്റെ ആപ്പിലുണ്ട്. ചില പ്രത്യേക ഉത്സവ സീസണുകളില്‍ (ഉദാ: ദീപാവലി, സ്വാതന്ത്ര്യദിനം) വലിയ ഓഫറുകള്‍ ആമസോണ്‍ നല്‍കാറുമുണ്ട്. ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ പ്രത്യേക വിലക്കിഴിവും ലഭിക്കും. സാധനം ലഭിച്ച ശേഷം പണം നല്‍കാനുള്ള സംവിധാനവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്, ഡിടിഎച്ച്, വൈദ്യുതി, ഗ്യാസ്, ലാന്‍ഡ് ലൈന്‍ തുടങ്ങിയ ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം ആപ്പിലുണ്ട്. പ്ലേസ്റ്റോറില്‍ ആപ്പിന്റെ പേര്: Amazon India Online Shopping.

ഫ്‌ളിപ്കാര്‍ട്ട്

പ്രധാനപ്പെട്ട മറ്റൊരു ഷോപ്പിംഗ് സൈറ്റാണ് ഫ്‌ളിപ് കാര്‍ട്ട്. ആമസോണിന്‍േറതിന് സമാനമായി നിരവധി ഓപ്ഷനുകള്‍ ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്. ഉത്സവ സീസണുകളില്‍ വലിയ ഓഫറുകളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പ്രത്യേക വിലക്കിഴിവും ഫ്‌ളിപ്കാര്‍ട്ടും നല്‍കുന്നു. റെഡ്മി പോലുള്ള കമ്പനികള്‍ ഫ്‌ളിപ്കാര്‍ട്ട് വഴിമാത്രമാണ് അവരുടെ ചില ഫോണുകള്‍ വില്‍ക്കുന്നത്. ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ക്ക് വലിയ ഓഫറുകള്‍ ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. പ്ലേ സ്റ്റോറില്‍ ആപ്പിന്റെ പേര്: Flipkart Online Shopping App.


മിന്‍ട്ര

വസ്ത്രങ്ങള്‍ മാത്രം വില്‍ക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റാണ് മിന്‍ട്ര (Myntra). സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായുള്ള വസ്ത്രങ്ങളാണ് മിന്‍ട്രയില്‍ ലഭ്യമായിട്ടുള്ളത്. വ്യത്യസ്ത അളവിലും ഫാഷനിലുമുള്ള വിവിധ കമ്പനികളുടെ തുണികള്‍ മിന്‍ട്രയില്‍ ലഭ്യമാണ്. വലിയ വിലക്കിഴിവുകളും ആപില്‍ ലഭിക്കും. പ്ലേസ്റ്റോറില്‍ ആപ്പിന്റെ പേര്: Myntra Online Shopping App.

ജബോങ്

വസ്ത്രങ്ങള്‍ മാത്രമുള്ള മറ്റൊരു ഷോപ്പിംഗ് ആപ്പാണ് ജബോങ് (Jabong). മൈന്‍ട്രപോലെ വിവിധ കമ്പനികളുടെ തുണികളും വലിയ വിലക്കിഴിവും ജബോങില്‍ ലഭ്യമാണ്. വസ്ത്രങ്ങള്‍ക്കു പുറമെ ബെഡ് ഷീറ്റുകള്‍, സണ്‍ഗ്ലാസുകള്‍ എന്നിവയും ലഭിക്കും. പ്ലേ സ്റ്റോറില്‍ ആപ്പിന്റെ പേര്: Jabong Online Shopping App.

സ്‌നാപ്ഡീല്‍

ഫ്‌ളിപ്കാര്‍്ട്ട് ആമസോണ്‍ പോലുള്ള മറ്റൊരു ഷോപ്പിഗ് സൈറ്റാണിത്. ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, കളിപ്പാങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ നിരവധി കാറ്റഗറികള്‍ സ്‌നാപ് ഡീലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡിസ്‌കൗണ്ടുകളും മറ്റ് നിരവധി ഓഫറുകളും സ്‌നാപ്ഡീല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. പ്ലേ സ്റ്റോറില്‍ ആപ്പിന്റെ പേര്: Snapdeal Online Shopping App.

ഷോപ്പിംഗില്‍ ശ്രദ്ധിക്കാന്‍

* വലിയ വിലക്കുറവുളള സാധനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ രണ്ടാംതരമാണോ എന്ന് നോക്കുക.
* ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
* സാധനങ്ങള്‍ വാങ്ങുന്നതിനു മുമ്പ് സ്റ്റാര്‍ റേറ്റിംഗ്, കമന്റുകള്‍ എന്നിവ നോക്കണം.
* ഒരേ സാധനത്തിന് പല സൈറ്റുകളിലും വില വ്യത്യസ്തമായിരിക്കും. അതിനാല്‍ പല സൈറ്റുകള്‍ നോക്കി വാങ്ങു ന്നത് നേട്ടമാകും.
* വാങ്ങിയ സാധനങ്ങള്‍ മാറി വാങ്ങാനോ തിരികെ നല്‍കാനോ ഉള്ള സമയം ഓരോ സൈറ്റിനും വ്യത്യസ്തമായിരിക്കും.
* ഈ സമയം കഴിഞ്ഞാല്‍ സൈറ്റുകാര്‍ ഒരു കാരണവശാലും വാങ്ങിയ സാധനം തിരികെ സ്വീകരിക്കില്ല.
* അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ ഓഫറുള്ളപ്പോള്‍ വാങ്ങിയാല്‍ പണം ലാഭിക്കാം.

സോനു തോമസ്