ഇരുചക്ര സുരക്ഷാ ബോധവ്തകരണം: യുവാക്കളുടെ ഭാരത യാത്ര തുടങ്ങി
Wednesday, October 6, 2021 3:25 PM IST
പുൽപ്പള്ളി: ഇരുചക്ര വാഹന സുരക്ഷാ ബോധവത്കരണം എന്ന ലക്ഷ്യത്തോടെ പഴശിരാജ കോളജിലെ രണ്ടു പൂർവ വിദ്യാർഥികൾ ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന യാത്രയ്ക്കു തുടക്കം കുറിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. കെ. അനിൽകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ.എം.ആർ. ദിലീപ് എന്നിവർ ചേർന്നു യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
പുൽപ്പള്ളി സ്വദേശികളായ പാളക്കൊല്ലി കുഴിവേലിൽ അഭിജിത് കെ. വർഗീസും ശശിമല ചിറ്റടിയിൽ ജോജിയുമാണ് യാത്ര തുടങ്ങിയത്.
കോളജിലെ മാധ്യമപഠന വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ ഫ്ളാഷ്മോബ് അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. രാജ്യത്ത് ഇരുചക്ര വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെപ്പറ്റി പൗരന്മാരെ ബോധവത്കരിക്കുക എന്നതാണ് യുവാക്കൾ ലക്ഷ്യമിടുന്നത്.

കോളജ് സിഇഒ ഫാ. വർഗീസ് കൊല്ലമാവുടി, ബർസാർ ഫാ. ലാസർ പുത്തൻകണ്ടത്തിൽ, സെൽഫ് ഫിനാൻസ് ഡയറക്ടർ പ്രഫ. താരഫിലിപ്പ്, ജേർണലിസം മേധാവി ഡോ. ജോബിൻ ജോയ്, ബയോകെമിസ്ട്രി മേധാവി ഡോ. ജോമറ്റ് സെബാസ്റ്റ്യൻ, മൈക്രോബയോളജി മേധാവി അബ്ദുൾ ബാരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മത്തായി ആതിര, അധ്യാപകരായ ജിബിൻ വർഗീസ്, ലിതിൻ മാത്യു, ഷോബിൻ മാത്യു, ക്രിസ്റ്റീന ജോസഫ് എന്നിവർ പ്രസംഗിച്ചു.