കാതിലോല പേപ്പറില്‍
രണ്ടു കമ്മ ലുകള്‍ക്കു വേണ്ട സാധനങ്ങള്‍

പച്ച നിറത്തിലുള്ള ക്വില്ലിംഗ് റിബണ്‍ - രണ്ട് എണ്ണം
കടും മഞ്ഞ നിറത്തിലുള്ള ക്വില്ലിംഗ് റിബണ്‍ - ഒന്നര കൊളുത്ത് രണ്ട് എണ്ണം
ചെറിയ വളയം (ഇത് സ്വര്‍ണ നിറത്തിലും വെള്ള നിറത്തിലും ലഭിക്കും) - രണ്ട് എണ്ണം

തയാറാക്കുന്ന വിധം

ആദ്യം പച്ചനിറത്തിലുള്ള ക്വല്ലിംഗ് റിബണ്‍ ഒരെണ്ണം എടുത്ത് രണ്ടായി മടക്കുക. ഇതിന്റെ ഇടയിലായി ഫെവിക്കോള്‍ തേച്ച് നന്നായി അമര്‍ത്തി ഒട്ടിക്കണം. ഇനി ഇത് ചിത്രത്തില്‍ കാണുന്നപോലെ ആദ്യം വൃത്തമാക്കി അറ്റം ഒിക്കുക. ഇനിയിത് ചിത്രം രണ്ടിന്റെ ആകൃതിയിലാക്കണം. ഒരെണ്ണം കൂടി ഇപ്രകാരം തയാറാക്കി വയ്ക്കുക.

ഇനി മഞ്ഞ നിറത്തിലുള്ള ക്വില്ലിംഗ് റിബണ്‍ വലുതെടുത്ത് രണ്ടായി മുറിക്കണം. ഇതിലെ ഒരു പങ്കെടുത്ത് രണ്ടായി മടക്കുക. ഇതിനിടയില്‍ ഫെവിക്കോള്‍ തേച്ച് തമ്മില്‍ ഒിക്കണം. ഇനി ഇത് ചെറുവൃത്തമാക്കി അറ്റത്ത് ഫെവിക്കോള്‍ തേച്ച് ഒട്ടിക്കുക. ഇതിനും ചിത്രം ഒന്നിലേത് പോലെ ആകൃതി വരുത്തണം. ഇത്തരത്തില്‍ ഒരെണ്ണം കൂടി തയാറാക്കി വയ്ക്കുക.ഇതിന്റെ വീതി കുറഞ്ഞ ഭാഗത്ത് അതായത് കമ്മലിന്റെ മുകളിലായി ഉള്ളില്‍ ഫെവിക്കോള്‍ തേച്ച് ചെറിയ ഇതള്‍, അതായത് മഞ്ഞനിറത്തിലുള്ളത് ഒട്ടിക്കുക.


ഇനി മിച്ചമുള്ള ക്വില്ലിംഗ് റിബണ്‍ മഞ്ഞ നിറത്തിലുള്ള ഒരു പകുതിയാണ്. ഇത് രണ്ടു തുല്യ ഭാഗങ്ങളായി മടക്കി രണ്ടായി മുറിക്കണം. ഒരു പങ്കെടുത്ത് ക്വില്ലിംഗ് ടൂളില്‍ കയറ്റി മുറുക്കി കറക്കി ചെറുവൃത്തമാക്കുക. ഇത് ഊരിയെടുത്ത് അറ്റത്ത് ഫെവിക്കോള്‍ ഒട്ടിക്കണം. ഈ ചെറിയ വൃത്തത്തിന്റെ ഒരു ഭാഗത്ത് ഫെവിക്കോള്‍ തേച്ച് തയാറാക്കി വച്ചിരിക്കുന്ന കമ്മലിന്റെ, അതായത് പച്ച ഭാഗത്തിന്റെ കൂര്‍ത്ത അറ്റത്തായി ഒട്ടിച്ചുവയ്ക്കുക. ഇതിന്റെ സുഷിരങ്ങളിലൂടെ ആവണം ചെറിയ വളയം കടത്തേണ്ടത്. ഇവിടെ വെളുത്ത നിറത്തിലുള്ള വളയമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി ഈ വളയം അല്‍പം അകറ്റി കൊളുത്തിന്റെ താഴത്തെ വളയം കയറ്റാം. ഇപ്പോള്‍ കൊളുത്തു കമ്മലുമായി ബന്ധിപ്പിച്ചു. ഇനി വളയം അല്‍പം അടുപ്പിച്ച് വയ്ക്കണം. ഇതേ പോലെ മറ്റേ കലും തയാറാക്കാം.

സ്മിത ഐ.
തിരുവനന്തപുരം