152 നഴ്സിംഗ് ഓഫീസർ അവസരം
ഡൽഹി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 204 ഒഴിവ്. ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന കരാർ നിയമനമാണ്. സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവും: നഴ്സിംഗ് ഓഫീസർ (152), ഫാർമസിസ്റ്റ് (11), ജൂണിയർ റേഡിയോഗ്രഫർ (5), ഒടി അസിസ്റ്റന്റ് (5), ലാബ് ടെക്നിഷൻ (4), ഒടി ടെക്നിഷൻ (4), ഡ്രസർ (4), പ്ലാസ്റ്റർ റൂം അസിസ്റ്റന്റ് (4). ഇസിജി ടെക്നിഷൻ (3), റിഫ്രാക്ഷനിസ്റ്റ് (2), ഫിസിയോതെറാപ്പിസ്റ്റ് (2), ഒക്യുപേഷനൽ തെറാപ്പിസ്റ്റ് (2), പോസ്റ്റ്മോർട്ടം ടെക്നിഷൻ/ മോർച്ചറി ടെക്നിഷൻ (2), ലാബ് അസിസ്റ്റന്റ് (1), ഓഡിയോ മെട്രി അസിസ്റ്റന്റ് (1), അസിസ്റ്റന്റ് ഡയറ്റീഷൻ (1), മോർച്ചറി അസിസ്റ്റന്റ് (1)
നഴ്സിംഗ് ഓഫീസറുടെ യോഗ്യത: ബിഎസ്സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്/ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് മിഡ്വൈഫറി നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, ഒരു വർഷ പരിചയം. പ്രായപരിധി 30. ശമ്പളം 67,350
www.tcil.net in