വനം-വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂണിയർ കെമിസ്റ്റ് തുടങ്ങി 38 തസ്തികയിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പത്തോളജി), ഹാർബർ എൻജിനിയറിംഗിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 ഓവർസിയർ ഗ്രേഡ്-2 (സിവിൽ), കയർഫെഡിൽ റീജണൽ ഓഫിസർ, അസിസ്റ്റന്റ് ഫിനാൻസ് മാനേജർ, മ്യൂസിയം-മൃഗശാല വകുപ്പിൽ മേസൺ എന്നിവയാണ് മറ്റു പ്രധാന തസ്തികകൾ.
10 തസ്തികയിലാണ് ജില്ലാതല ജനറൽ റിക്രൂട്ട്മെന്റ്. വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം), ഹൈസ്കൂൾ ടീച്ചർ (അറബിക്) ഉൾപ്പെടെ 5 തസ്തികയിൽ തസ്തികമാറ്റം വഴിയാണു തെരഞ്ഞെടുപ്പ്.
ജല അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, തദ്ദേശ സ്വയംഭരണ വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/ മുന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ, ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ്-3 (സിവിൽ) എന്നീ 3 തസ്തികയിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ് നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീ സിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, ഭവനനിർമാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്-2 എന്നിവ ഉൾപ്പെടെ 20 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.
ഗസറ്റ് തീയതി 30-08-2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3 രാത്രി 12 വരെ.