ഗസറ്റ് തീയതി: 30/07/20 2024
അപേക്ഷ സ്വീകരിക്കുന്നത്: സെപ്റ്റംബർ നാല് രാത്രി 12 വരെ
44 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 15 തസ്തികയിലാണ് നേരിട്ടുള്ള നിയമനം. ആറു തസ്തികയിൽ തസ്തികമാറ്റം വഴിയും നാലു തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 19 തസ്തികയിൽ എൻസിഎ നിയമനവുമാണ്.
നേരിട്ടുള്ള നിയമനം: വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ 33 ഫാം അസിസ്റ്റന്റ് ഗ്രേഡ്-2, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളജ്) സ്റ്റുഡിയോ അസിസ്റ്റന്റ്, പോലീസ് ( ഫിംഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രിന്റ് സെർച്ചർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോ കെമിസ്റ്റ്, പവർ ലോൺട്രി അറ്റൻഡർ, കേരഫെഡിൽ അസിസ്റ്റന്റ് മാനേജർ, കംപ്യൂട്ടർ പ്രോഗ്രാമർ,
അനലിസ്റ്റ്, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ ( ഫിനാൻസ്, അക്കൗണ്ട്സ് ആൻഡ് സെക്രട്ടേറിയൽ), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ തമിഴ്, ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ്, ഭൂജല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ, ചലച്ചിത്ര വികസന കോർപറേഷനിൽ ഇലക്ട്രീഷൻ, കമ്പനി/കോർപറേഷൻ /ബോർഡ് തുടങ്ങിയവ.
പട്ടിക ജാതി/വർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: വനിതാ- ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ ഉൾപ്പെടെ നാല് തസ്തികകളിൽ.
സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ്, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, കെഎസ്എഫ്ഇയിൽ പ്യൂൺ-വാച്ച്മാൻ തുടങ്ങിയവ.
വെബ്സൈറ്റ്: www.keralapsc.gov.in.