ന്യൂഡൽഹിയിലേതുൾപ്പെടെ രാജ്യത്തെ 15 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കൽ സയൻസുകളിലേക്ക് നഴ്സിംഗ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള പൊതു യോഗ്യതാപരീക്ഷയ്ക്ക് (NORCET) അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബർ 15നാണ് പ്രാഥമിക പരീക്ഷ. മുഖ്യപരീക്ഷ ഒക്ടോബർ നാലിന് നടക്കും. രണ്ടുഘട്ടങ്ങളിലും ഓൺലൈനായിട്ടായിരിക്കും പരീക്ഷ.
ന്യൂഡൽഹി, ഭട്ടിൻഡ (പഞ്ചാബ്), ഭുവനേശ്വർ (ഒഡിഷ), ബിലാസ്പൂർ (ഹിമാചൽ പ്രദേശ്), ദിയോഗർ (ജാർഖണ്ഡ്), ഗോരഖ്പുർ (ഉത്തർ പ്രദേശ്), ഗുവാഹട്ടി, ജോധ്പുർ, കല്യാണി (പശ്ചിമബംഗാൾ), മംഗളഗിരി (ആന്ധ്രാപ്രദേശ്).
നാഗ്പൂർ (മഹാരാഷ്ട്ര), പട്ന (ബിഹാർ), റായ്ബറേലി (ഉത്തർപ്രദേശ്), ഋഷികേശ് (ഉത്തരാഖണ്ഡ്), വിജയ്പുർ (ജമ്മു) എന്നിവിടങ്ങളിലെ എയിംസുകളിലാണ് നിയമനം. ഓരോ ആശുപത്രിയിലെയും ഒഴിവുകളുടെ എണ്ണം അവസാന തീയതിക്ക് മുന്പായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
യോഗ്യത: ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്വൈഫറിയിൽ ഡിപ്ലോമയും 50 കിടക്കകളുള്ള ആശുപത്രികളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷകർ സംസ്ഥാന/ ഇന്ത്യൻ നഴ്സിംഗ് കൗൺസലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
പ്രായം: 18-30 (അർഹർക്ക് ഇളവ്). =അപേക്ഷാഫീസ്: എസ്സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 2400 രൂപ. മറ്റുള്ളവർക്ക് 3000 രൂപ. ഭിന്നശേഷിക്കാർക്ക് ബാധകമല്ല.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾക്കും അപേക്ഷിക്കാനുമുള്ള വെബ്സൈറ്റ്: www.aiims exams.ac.in. തീയതി: ഓഗസ്റ്റ് 21 വൈകുന്നേരം അഞ്ച് വരെ.