Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Star Chat
Back to home
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി പ്രകാശമാനമെന്ന് ഉറപ്പിക്കുകയാണ് ദാവീദിന്റെ തിയറ്റര്വിജയം. സിനിമയിലെത്തിയത് അഡ്വര്ടൈസിംഗിലൂടെ. തീവണ്ടിയില്‍ അസിസ്റ്റന്റ്. കല്‍ക്കിയില്‍ അസോസിയേറ്റ്. സ്വതന്ത്രസംവിധായകനായതു ദാവീദില്‍. നായകവേഷത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ. ഒപ്പം, ലിജോമോളും വിജയരാഘവനും കുട്ടിത്താരം ജെസ് കുക്കുവും.
"ലോകചാമ്പ്യന്മാരെപ്പോലും വെല്ലുവിളിക്കാന്‍പോന്ന പ്രതിഭകള്‍ നമ്മുടെ തെരുവുകളിലുണ്ടെന്നു ലോകത്തോടു വിളിച്ചുപറയുകയാണ് ദാവീദ്. മലയാളത്തിൽ ബോക്സിംഗിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന, അതിനോടു നീതിപുലര്‍ത്തുന്ന ആദ്യ സിനിമയാണിത്' -ഗോവിന്ദ് വിഷ്ണു സണ്‍ഡേ ദീപികയോടു പറഞ്ഞു.
കഥയൊരുക്കം
വിദേശത്തു നടന്ന ഒരു സംഭവത്തില്‍നിന്നാണ് ഈ കഥ. ഒരു സാധാരണക്കാരന് ലോകചാമ്പ്യനെ അടിച്ചു നോക്കൗട്ട് ചെയ്തുവെന്നു വാര്‍ത്ത. ആ കഥാതന്തു കേരളീയപശ്ചാത്തലത്തിലേക്കു കൊണ്ടുവന്നു. കോഴിക്കോട് പൂളാടിക്കുന്ന് എന്ന ബോക്സിംഗ് ഗ്രാമത്തെപ്പറ്റി അറിഞ്ഞതു റിസര്‍ച്ചില്‍. സ്ത്രീകള്‍ പോലും ബോക്സിംഗ് ചെയ്യുന്ന ഗ്രാമം.
വിവാഹം കഴിക്കാതെ, തന്റെ സ്വത്തു പോലും സമര്‍പ്പിച്ച് 55 വര്‍ഷം ബോക്സിംഗിനു വേണ്ടി ജീവിച്ച പുത്തലത്ത് രാഘവന്റെ നാട്. രാഘവന്റെ ജീവിതംകൂടി ഉള്‍പ്പെടുത്തി കഥ കൂടുതല്‍ വിശ്വസനീയമാക്കി. ശേഷം, ബൈബിളിലെ ദാവീദും ഗോലിയാത്തും കഥയുമായി ബന്ധിപ്പിച്ചു ഞാനും സുഹൃത്ത് ദീപു രാജീവനും ചേര്‍ന്നു സ്ക്രിപ്റ്റൊരുക്കി. കഥ കേട്ട് പ്രൊഡ്യൂസര്‍ ഷിബു ബേബി ജോണ്‍ സാറാണ് ആന്റണി പെപ്പെയുടെ പേരു നിര്‍ദേശിച്ചത്.
ആഷിക് അബു
പെപ്പെയുടെ കഥാപാത്രം ആഷിക് അബു പഴയൊരു ബോക്സറാണ്. ഒരു തോല്‍വിയിലൂടെ ജീവിതം നഷ്ടപ്പെട്ടു മടിയനായി. ഭാര്യ ജോലിക്കു പോകുന്നതുകൊണ്ട് ജീവിക്കുന്നു. നടിമാരുടെ സെക്യൂരിറ്റിയായി പോകുന്നതു മാത്രമാണ് ആകെക്കൂടി ചെയ്യുന്ന ജോലി.
അതും മകള്‍ക്ക് സെലിബ്രിറ്റീസിനൊപ്പം ഫോട്ടോയെടുത്ത് അതു സ്കൂളില്‍ കാണിച്ച് ആളാകാന്‍! മെയ്വഴക്കമുള്ള ബോക്സറാകാനായിരുന്നു പെപ്പെയുടെ ആദ്യ ശ്രമം. ജിം വര്‍ക്കൗട്ട്, പ്രത്യേക ഡയറ്റ്.
ആറു മാസത്തോളം ജിതിന്, നൗഫര്‍ ഖാന്, ടിങ്സണ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ബോക്സിംഗ് പരിശീലനം. ക്ലൈമാക്സ് ഷൂട്ടായപ്പോഴേക്കും തൂക്കം 96ല്‍നിന്ന് 72 കിലോയിലെത്തി. ഒരു വർഷത്തോളം പെപ്പെ ഈ സിനിമയുടെ കൂടെനിന്നു. അദ്ദേഹത്തിന്റെ അർപ്പണബോധം പടത്തിന്റെ വിജയത്തിൽ നിർണായകമായി.
നായകന് തോറ്റിട്ടും...
ഫാമിലി സിനിമ എന്ന രീതിയിലാണ് ഈ കഥയെ സമീപിച്ചത്. പാശ്ചാത്യസ്വഭാവമുള്ള ബോക്സിംഗ് നമ്മുടെ നാട്ടിൽ പറയുമ്പോള്‍ ഇവിടെയുള്ളവരുടെ ഹൃദയം തൊടണം. അങ്ങനെയാണ് അച്ഛന്-മകള്‍ ബന്ധത്തിലൂടെ കഥപറയുന്നത്. തോല്‍വിയില്‍ ജീവിതം നഷ്ടപ്പെട്ടുപോകുന്ന ഒരാള്‍ മറ്റൊരു തോല്‍വിയിലൂടെ അതു തിരിച്ചുപിടിക്കുന്നതാണ് ദാവീദ്. നായകന് തോറ്റുപോകുന്ന ചലഞ്ചിംഗ് ക്ലൈമാക്സ്! അതിനു കാണിച്ച ധൈര്യമാണ് ദാവീദ് എന്ന സിനിമയെന്നു ഫാസില്‍ സാര്‍ പറഞ്ഞിരുന്നു. നായകന് തോറ്റിട്ടും ജനം കൈയടിക്കുകയാണ്!
ആരാണു ഹീറോ
സോള്‍ രാജാവിന്റെ കിരീടത്തിനു വേണ്ടി ഗോലിയാത്ത് നടത്തുന്ന യുദ്ധത്തില്‍നിന്നാണ് സിനിമയുടെ തുടക്കം. ദാവീദ് എന്ന ചെറിയ മനുഷ്യന് വന്നു കല്ലടിച്ച് ഗോലിയാത്ത് എന്ന അതികായനെ നിലത്തിടുന്നു. ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുന്നിടത്തു സിനിമ തീരുന്നു. ആ കഥ ടീച്ചറില്‍നിന്നു കേള്‍ക്കുന്ന ആഷിക്കിന്റെ മകള്‍ക്കൊരു സന്ദേഹം.
അത്രയുംനേരം യുദ്ധം ചെയ്തുനിന്ന ഗോലിയാത്താണോ അതോ അവസാനം വന്ന ദാവീദാണോ ഹീറോയെന്ന്. ആഷിക്കിനെ മകള്‍ ഗോലിയാത്തായാണു കാണുന്നത്. മകള്‍ ആഗ്രഹിക്കുന്ന ഹീറോയിസത്തിലേക്ക് അച്ഛന് അടിച്ചുകയറിവരുന്നിടത്തു സിനിമ തീരുന്നു. മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്ററില്‍ വേഷമിട്ട ജെസ് കുക്കുവാണ് മകളുടെ വേഷത്തില്‍. പെപ്പെയുമായുള്ള ഇമോഷണല്‍ സീനൊക്കെ ജെസ് ഗംഭീരമാക്കി.
ലിജോമോള്‍
മടിയനായ ഭര്‍ത്താവിനെ പൊന്നുപോലെ നോക്കുന്ന ഉത്തരവാദിത്വബോധമുള്ള ഭാര്യ! അതാണ് ഷെറിന്. ലിജോമോളാണ് ആ വേഷത്തില്‍. നര്‍മബോധമുള്ള ബോള്‍ഡായ പെണ്‍കുട്ടി. ലിജോമോള്‍ തന്നെ ആ വേഷം ചെയ്യണമെന്നുണ്ടായിരുന്നു. വുമണ്‍ നെക്സ്റ്റ് ഡോര്‍ എന്ന ലുക്കും ഫീലും ലിജോയ്ക്കുണ്ട്. സീന്‍ പഠിച്ചാണ് സെറ്റിലെത്തുക. കഥാപാത്രത്തിനു വേണ്ട പെരുമാറ്റരീതി കൃത്യമായ അളവില്‍ ലിജോയില്നിന്നുണ്ടാകും. ജന്മനാ പ്രതിഭ. അഭിനയം ഏറെ സ്വാഭാവികവും.
മോ ഇസ്മയില്‍
ഈജിപ്ഷ്യന്‍-അമേരിക്കന്‍ നടന് മോ ഇസ്മയിലാണ് വില്ലന്‍വേഷത്തിൽ. ബോക്സിംഗ് പരിശീലനം നേടിയ ഒരു നടനു വേണ്ടിയുള്ള അന്വേഷണം അത്ലറ്റ് കൂടിയായ മോയില്‍ എത്തുകയായിരുന്നു. പുത്തലത്ത് രാഘവനായി വിജയരാഘവന് ഗംഭീരപ്രകടനമാണ് നടത്തിയത്.
അദ്ദേഹത്തിന്റെ ഒരു ഫാന്‍ ബോയ് ആണ് ഞാൻ. കൃത്യമായിരുന്നു ആ കാസ്റ്റിംഗ്. നോട്ടത്തിലും ഭാവത്തിലുമൊക്കെ രാഘവന് തന്നെയെന്ന് അഭിപ്രായമുണ്ടായി. കൊച്ചാപ്പയായി സൈജു കുറുപ്പ്. പെപ്പെ-സൈജു കുറുപ്പ് കോംബിനേഷന്‍ ചിരിയൊരുക്കി. സ്പോണ്സര് സാം ആയി അജു വര്‍ഗീസ്. യഥാര്‍ഥ ബോക്സിംഗ് താരങ്ങളാണ് മറ്റു വേഷങ്ങളില്‍.
പെപ്പെ പഞ്ച്!
ഷൂട്ടിംഗിനുമുന്പ് നിരവധി ബോക്സിംഗ് മത്സരങ്ങള്‍ കണ്ട് അതിലെ ആക്ഷന്‍സ് ബോക്സർമാരുടെ സഹായത്തോടെ ഡീകോഡ് ചെയ്തു. രണ്ടു ബോക്സർമാരെ വച്ച് അതു ഫൈറ്റ് ചെയ്യിപ്പിച്ചു. അതു വ്യത്യസ്ത ആംഗിളുകളില്‍ ഷൂട്ട് ചെയ്തെടുത്ത് അഭിനേതാക്കളെ പഠിപ്പിച്ച ശേഷമായിരുന്നു ഷൂട്ടിംഗ്. പിസി സ്റ്റണ്ട്സാണ് ഫൈറ്റ് കൊറിയോഗ്രഫി. തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാജേഷ് പി. വേലായുധന് സെറ്റിട്ടതാണ് ബോക്സിംഗ് റിംഗ്.
ക്ലൈമാക്സ് ഫൈറ്റ് ആധികാരികമായി ചെയ്തതിന് പെപ്പെയ്ക്ക് കേരള ബോക്സിംഗ് കൗണ്‍സില്‍ ഒരു വര്‍ഷം ഫൈറ്റ് ചെയ്യാന്‍ ലൈസന്‍സ് നല്കി. പെപ്പെയുടെ സ്റ്റാന്‍സ് പോലും പെര്‍ഫക്ടായിരുന്നു. ക്ലൈമാക്സിലെ ബോക്സിംഗ് ഫൈറ്റ് തന്നെയാണ് പടത്തിന്റെ ഹൈലൈറ്റെന്നു പ്രേക്ഷകര്‍. സാലു കെ. തോമസിന്റെ ഛായാഗ്രഹണമികവും അല്പംപോലും ലാഗ് ഫീൽ ചെയ്യാത്ത വിധമുള്ള രാകേഷ് ചെറുമഠത്തിന്റെ എഡിറ്റിംഗും അതിനു തുണയായി. പെപ്പെയുടെ സ്റ്റാര്‍ഡം ബൂസ്റ്റ് ചെയ്യുന്ന പടം കൂടിയാണിത്. ദാവീദ് 2നുള്ള കഥയുണ്ട്. ഇതിന്റെ ഒടിടി സ്വീകാര്യതകൂടി നോക്കിയാവും തീരുമാനം.
വയലൻസില്ലാതെ...
ദാവീദ് സിനിമ വയലൻസിനെ പ്രമോട്ട് ചെയ്തിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്ലസ്. ആക്ഷൻ കഥയെ ഫാമിലിക്കു കാണാൻ കഴിയുന്ന രീതിയിൽ വയലൻസില്ലാതെ അവതരിപ്പിച്ചു. ദാവീദ് ഇവിടത്തെ കുട്ടികളെ പോസിറ്റീവായി സ്വാധീനിച്ചുവെന്നാണ് പ്രേക്ഷകരിൽനിന്ന് അറിയുന്നത്. ദാവീദ് കണ്ടിറങ്ങിയ പല കുട്ടികളും ബോക്സിംഗിനെ സീരിയസായി കാണാനും സ്പോർട്സ് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കാനും തയാറായി എന്നു കേട്ടതിൽ വലിയ സന്തോഷം. മാർഷൽ ആർട്സ് പഠിച്ചാൽ ഒരാൾക്ക് അച്ചടക്കമുണ്ടാവും. ദാവീദ് പറയുന്നതും അതുതന്നെയാണ്.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.