കു​ടി​യേ​റ്റ​ക്കാ​ർ സ്വ​യം ഒ​ഴി​യാ​ൻ "ഓ​ഫ​റു​ക​ൾ' പ്ര​ഖ്യാ​പി​ച്ച് ട്രം​പ്
Thursday, April 17, 2025 3:38 PM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ സ്വ​യം ഒ​ഴി​ഞ്ഞു​പോ​കാ​നാ​യി ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നാ‌​ട്ടി​ലേ​ക്കു മ‌​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കു വി​മാ​ന ടി​ക്ക​റ്റും പ​ണ​വും ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണു പ്ര​ഖ്യാ​പി​ച്ച​ത്.

ക്രി​മി​ന​ലു​ക​ളാ​യ കു​ടി​യേ​റ്റ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന‍ ന​ട​പ​ടി​ക​ളെ​ന്നും മ​റ്റു​ള്ള​വ​രു‌​ടെ കാ​ര്യ​ത്തി​ൽ ഉ​ദാ​ര​സ​മീ​പ​ന​മാ​ണെ​ന്നും ട്രം​പ് സൂ​ചി​പ്പി​ക്കു​ന്നു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ സ്വ​മേ​ധ​യാ നാ​ട്ടി​ലേ​ക്കു പോ​യാ​ൽ പി​ന്നീ​ട് നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ട‌െ യു​എ​സി​ൽ തി​രി​കെ വ​രാ​മെ​ന്നും ട്രം​പ് പ​റ​യു​ന്നു.