കാലിഫോർണിയയിലെ സാൻ ഡീഗോയ്ക്ക് സമീപം ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത
Thursday, April 17, 2025 7:16 AM IST
കാ​ലി​ഫോ​ർ​ണി​യ: തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സാ​ൻ ഡീ​ഗോ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റി​ക്ട​ർ സ്കെ​യി​ലി​ൽ 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പം ഉ​ണ്ടാ​യ​താ​യി യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്ജി​എ​സ്) അ​റി​യി​ച്ചു.

ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം കാ​ലി​ഫോ​ർ​ണി​യ​യി​ലെ ജൂ​ലി​യ​നി​ലാ​യി​രു​ന്നു. ഈ ​പ​ട്ട​ണം സാ​ൻ ഡീ​ഗോ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ വ​ട​ക്കു​കി​ഴ​ക്കാ​യി കു​യാ​മാ​ക പ​ർ​വ​ത​നി​ര​ക​ളി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഭൂ​ക​മ്പം സം​ഭ​വി​ച്ച് ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷ​വും നാ​ശ​ന​ഷ്ട​ങ്ങ​ളോ പ​രു​ക്കു​ക​ളോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സാ​ൻ ഡീ​ഗോ ഷെ​രീ​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സ​മി​ന്‍റെ ഓ​ഫി​സ് സ്ഥി​തി​ഗ​തി​ക​ൾ ഗ​വ​ർ​ണ​റെ അ​റി​യി​ച്ച​താ​യി എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തു.

ഭൂ​ക​മ്പ​ത്തി​ന് ശേ​ഷ​മു​ള്ള മ​ണി​ക്കൂ​റി​ലും ഈ ​മേ​ഖ​ല​യി​ൽ ചെ​റി​യ തു​ട​ർ​ച​ല​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​താ​യി യു​എ​സ്ജി​എ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, സു​നാ​മി​ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.