വിദ്യാർഥികൾക്കായി പ്രസംഗ മത്സരവുമായി ഓർമ ഇന്‍റർനാഷണൽ; ആദ്യഘട്ടം ഏപ്രിൽ 25 വരെ
Thursday, April 17, 2025 7:00 AM IST
ജോസ് തോമസ്
ഫി​ല​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ), മൂ​ന്നാം സീ​സ​ൺ ഓ​ൺ​ലൈ​ൻ പ്ര​സം​ഗ മ​ത്സ​ര​വു​മാ​യി എ​ത്തു​ന്നു. ഏ​പ്രി​ൽ 25 വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

മു​ൻ സീ​സ​ണു​ക​ളി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച ഈ ​മ​ത്സ​ര​ത്തി​ൽ, മൂ​ന്നാം സീ​സ​ണി​ലെ വി​ജ​യി​ക​ൾ​ക്കാ​യി പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡു​ക​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

ജൂ​നി​യ​ർ (7-10 ക്ലാ​സ്സു​ക​ൾ), സീ​നി​യ​ർ (11-ാം ക്ലാ​സ് മു​ത​ൽ ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷം വ​രെ) വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ല​യാ​ളം, ഇം​ഗ്ലി​ഷ് ഭാ​ഷ​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും 25 വീ​തം വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.



ര​ണ്ടാം റൗ​ണ്ടി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 15 വീ​തം വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഗ​സ്റ്റ് 9ന് ​പാ​ലാ​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന ഫൈ​ന​ൽ റൗ​ണ്ടി​ൽ മാ​റ്റു​ര​യ്ക്കും.​ഒ​ന്നാം റൗ​ണ്ടി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ല്ലാ മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും പ്ര​സം​ഗ പ​രി​ശീ​ല​നം ന​ൽ​കി​യ ശേ​ഷ​മാ​ണ് മ​ത്സ​ര​ത്തി​ന് ത​യ്യാ​റെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം നേ​ടു​ന്ന​തി​നാ​യി പ്ര​ശ​സ്ത​മാ​യ വേ​ദി​ക് സി​വി​ൽ സ​ർ​വീ​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി വ​ഴി സ്കോ​ള​ർ​ഷി​പ്പും ഓ​ർ​മ​യു​ടെ സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്നു​ണ്ട്. ലോ​ക​സ​മാ​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ മൂ​ന്ന് മി​നി​റ്റി​ൽ ക​വി​യാ​ത്ത പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ ഗൂ​ഗി​ൾ ഫോം ​വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

വി​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഇ-​മെ​യി​ലി​ൽ അ​യ​ച്ചു ന​ൽ​കാ​വു​ന്ന​താ​ണ്. വി​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ മ​ത്സ​രാ​ർ​ഥി​യു​ടെ പേ​ര് വ്യ​ക്ത​മാ​യി പ​റ​യ​ണം.

ര​ജി​സ്ട്രേ​ഷ​ൻ ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.ormaspeech.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഫോ​ൺ: എ​ബി ജെ ​ജോ​സ്, +91 701 263 6908, ജോ​സ് തോ​മ​സ് +1 412 656 4853.
വേ​ദി​ക് ഐ​എ​എ​സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി, കാ​ർ​നെ​റ്റ് ബു​ക്‌​സ്, ക​രി​യ​ർ ഹൈ​റ്റ്‌​സ്, സെ​റി​ബ്രോ എ​ജ്യു​ക്കേ​ഷ​ൻ, സി​നെ​ർ​ജി ക​ൺ​സ​ൾ​ട്ട​ന്‍റ്സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓ​ർ​മ സീ​സ​ൺ3 പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗ്രാ​ൻ​ഡ് പ്രൈ​സാ​യ 'ഓ​ർ​മ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ-2025' പു​ര​സ്കാ​രം നേ​ടു​ന്ന പ്ര​തി​ഭ​യ്ക്ക് അ​റ്റോ​ണി ജോ​സ​ഫ് കു​ന്നേ​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും പ്ര​ശ​സ്തി​പ​ത്ര​വും ല​ഭി​ക്കും. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലി​ഷ് ഭാ​ഷ​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 50,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡ് ല​ഭി​ക്കും.

30,000 രൂ​പ വീ​ത​മു​ള്ള ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളും, 20,000 രൂ​പ വീ​ത​മു​ള്ള മൂ​ന്ന് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളും, 10,000 രൂ​പ വീ​ത​മു​ള്ള നാ​ല് നാ​ലാം സ​മ്മാ​ന​ങ്ങ​ളും, 5000 രൂ​പ വീ​ത​മു​ള്ള മൂ​ന്ന് അ​ഞ്ചാം സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലി​ഷ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​നം 25,000 രൂ​പ​യാ​ണ്.

15,000 രൂ​പ വീ​ത​മു​ള്ള ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളും, 10,000 രൂ​പ വീ​ത​മു​ള്ള മൂ​ന്ന് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളും, 5000 രൂ​പ വീ​ത​മു​ള്ള നാ​ല് നാ​ലാം സ​മ്മാ​ന​ങ്ങ​ളും, 3000 രൂ​പ വീ​ത​മു​ള്ള മൂ​ന്ന് അ​ഞ്ചാം സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് ഡോ. ​കെ. നാ​രാ​യ​ണ​ക്കു​റു​പ്പ്, ഡി​ആ​ർ​ഡി​ഒ-​എ​യ്‌​റോ സി​സ്റ്റം​സ് മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​സി തോ​മ​സ്, അ​മേ​രി​ക്ക​യി​ലെ അ​ർ​ക്കാ​ഡി​യ യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജ​യ് നാ​യ​ർ, ഹോ​ളി ഫാ​മി​ലി യൂ​ണി​വേ​ഴ്സി​റ്റി അ​ക്കാ​ദ​മി​ക് അ​ഫ​യേ​ഴ്സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ന്ദു ആ​ല​പ്പാ​ട്ട്,

എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ,മെ​ന്റ​ലി​സ്റ്റ് നി​പി​ൻ നി​ര​വ​ത്ത്,സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്, കോ​ർ​പ്പ​റേ​റ്റ് ട്രെ​യി​ന​ർ ആ​ൻ​ഡ് ബി​സി​ന​സ് കോ​ച്ച് ഷ​മീം റ​ഫീ​ഖ് എ​ന്നി​വ​രാ​ണ് ഓ​ർ​മ രാ​ജ്യാ​ന്ത​ര പ്ര​സം​ഗ മ​ത്സ​ര​ത്തി​ന്‍റെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.

അ​മേ​രി​ക്ക​യി​ൽ അ​ധ്യാ​പ​ക​നും മോ​ട്ടി​വേ​റ്റ​ർ എ​ജ്യു​ക്കേ​റ്റ​റു​മാ​യ ജോ​സ് തോ​മ​സ് ചെ​യ​ർ​മാ​നാ​യു​ള്ള ഓ​ർ​മ ഇന്‍റ​ർ​നാ​ഷ​ന​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റ​മാ​ണ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​റ്റോ​ണി ജോ​സ​ഫ് കു​ന്നേ​ൽ (Kunnel Law, ഫി​ല​ഡ​ൽ​ഫി​യ), അ​ല​ക്സ് കു​രു​വി​ള (മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, കാ​ർ​നെ​റ്റ് ബു​ക്‌​സ്), ഡോ. ​ആ​ന​ന്ദ് ഹ​രി​ദാ​സ് M.D, MMI, FACC (സ്പെ​ഷ​ലി​സ്റ്റ് ഇ​ൻ ക്ലി​നി​ക്ക​ൽ കാ​ർ​ഡി​യോ​വാ​സ്കു​ല​ർ മെ​ഡി​സി​ൻ), ഡോ. ​ജ​യ​രാ​ജ് ആ​ല​പ്പാ​ട്ട് (സീ​നി​യ​ർ കെ​മി​സ്റ്റ്), ഷൈ​ൻ ജോ​ൺ​സ​ൺ (റി​ട്ട. HM, SH ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തേ​വ​ര) എ​ന്നി​വ​രാ​ണ് ഡ​യ​റ​ക്ട​ർ​മാ​ർ.

എ​ബി ജെ ​ജോ​സ് (ചെ​യ​ർ​മാ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ) - സെ​ക്ര​ട്ട​റി, ഷാ​ജി അ​ഗ​സ്റ്റി​ൻ - ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ, മി​സ്. എ​യ്മി​ലി​ൻ റോ​സ് തോ​മ​സ് (യു​എ​ൻ സ്പീ​ച്ച് ഫെ​യിം ആ​ൻ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ സ്റ്റു​ഡ​ന്റ്) - യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ.

സ​ജി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്‍റ്), ക്രി​സ്റ്റി എ​ബ്ര​ഹാം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​സ് ആ​റ്റു​പു​റം (ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ (ട്ര​ഷ​റ​ർ), പ​ബ്ലി​ക് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ അ​ഫ​യേ​ഴ്സ് ചെ​യ​ർ വി​ൻ​സ​ന്റ് ഇ​മ്മാ​നു​വേ​ൽ, ഓ​ർ​മ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് മ​ണി​വ​യ​ലി​ൽ എ​ന്നീ ഓ​ർ​മ രാ​ജ്യാ​ന്ത​ര ഭാ​ര​വാ​ഹി​ക​ളും ടീ​മി​ലു​ണ്ട്.

സി​ന​ർ​ജി ക​ൺ​സ​ൾ​ട്ട​ൻ​സി​യി​ലെ ബെ​ന്നി കു​ര്യ​ൻ, സോ​യി തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​സം​ഗ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, പ്ര​ഫ​സ​ർ ടോ​മി ചെ​റി​യാ​ൻ എ​ന്നി​വ​ർ മെ​ൻ​റ്റേ​ഴ്സ് ആ​യി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.