സൗത്ത് ഡാളസിൽ ഡ്രൈവ്ബൈ വെടിവയ്പ്പിൽ രണ്ടു മരണം, ഒരാൾക്ക് പരിക്ക്
Thursday, April 17, 2025 12:41 AM IST
പി.പി. ചെറിയാൻ
ഡാ​ള​സ്: സൗ​ത്ത് ഡാ​ള​സ് ഡ്രൈ​വ്ബൈ​യി​ൽ പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ടു​പേ​ർ മ​രി​ക്കു​കു​യം ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പു​ല​ർ​ച്ചെ 3.30 ഓ​ടെ മാ​ൽ​ക്കം എ​ക്സ് ബൊ​ളി​വാ​ർ​ഡി​ന് സ​മീ​പ​മു​ള്ള എ​ൽ​സി ഫെ​യ് ഹെ​ഗിൻ​സ് പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ നി​ൽ​ക്കു​മ്പോ​ഴാ​ണ് കാ​റി​ലെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് വെ​ടി​യേ​റ്റു. ര​ണ്ടു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

വെ​ടി​യേ​റ്റ ര​ണ്ടു സ്ത്രീ​ക​ളെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 27 വ​യ​സു​ള്ള കു​ർ​ട്ടി​ഷ ഡോ​വ​ലും 28 വ​യ​സു​ള്ള ജാ​ക്വാ​ലി​ൻ കെ​മ്പി​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ ഒ​രു സ്ത്രീ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചാ​ൽ 2146713584 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.