റിയാദ്: കേളി കലാസാംസ്കാരിക വേദി 24-ാം വാർഷികം "കേളിദിനം2025' സാംസ്കാരിക സമ്മേളനം എംബസി സെക്കൻഡ് സെക്രട്ടറി എസ്.കെ. നായക് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രജീഷ് പിണറായി ആമുഖം പ്രസംഗം നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി.
ഡ്യൂൺ സ്കൂൾ പ്രിൻസിപ്പൾ സംഗീത അനൂപ് മുഖ്യ പ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, കേളി ട്രഷറർ ജോസഫ് ഷാജി, കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാൻ,
റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് വി.ജെ. നസറുദ്ദീൻ, ഗ്രാൻഡ് ലക്കി എംഡി യൂസഫ്, ജയ് മസാല പ്രതിനിധികളായ വിജയൻ, ഹാരിസ്, അൽ റയാൻ പോളിക്ലിനിക് പ്രതിനിധി മുസ്താക്ക്, കെഎംസിസി റിയാദ് ജനറൽ സെക്രട്ടറി ശുഹൈബ്, ഒഐസിസി സെൻട്രൽ കമ്മറ്റി അംഗം ഷംനാദ് കരുനാഗപള്ളി,
ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം, എൻആർകെ കൺവീനറും കേളി രക്ഷാധികാരി കമ്മിറ്റി അംഗവുമായ സുരേന്ദ്രൻ കൂട്ടായ്, പ്രവാസി കോൺഗ്രസ് നാഷണൽ സെൻട്രൽ കമ്മിറ്റി അംഗം ബോണി, ജെസ്കോ പൈപ്പ് പ്രതിനിധി ബാബു വഞ്ചിപ്പുര,
എൻആർകെ ആദ്യ ചെയർമാൻ ഐ.പി. ഉസ്മാൻ കോയ, എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, മലയാളം മിത്രം ചീഫ് എഡിറ്റർ ജയൻ കൊടുങ്ങല്ലൂർ, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കേളി ദിനം ലോഗോ ഡിസൈൻ ചെയ്ത സിജിൻ കൂവള്ളൂരിനുള്ള മൊമെന്റോ സംഘാടക സമിതി കൺവീനർ നൽകി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക കൺവീനർ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു