റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിന്റെ വിയോഗത്തിൽ കേളി സുലൈ രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു.
സുലൈ ബിലാദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി അധ്യക്ഷത വഹിച്ചു. സുലൈ ഏരിയ സെക്രട്ടറി ഹാഷിം കുന്നത്തറ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
കേളിയുടെ അംഗം എന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ബലരാമൻ ഏരിയ പരിതിയിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയിരുന്നത്. കേളി 24-ാം വാർഷികത്തിൽ ഹാസ്യ വില്ല് കലാമേളയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ കെെയടി വാങ്ങി വേദി വിട്ടിറങ്ങിയ ബലരാമന് അടുത്ത ദിവസം ഹൃദയാഘാതം വരികയായിരുന്നു.
ശസ്ത്രക്രിയ നടന്നതിന്റെ അടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഈ മാസം 26ന് മകളുടെ വിവാഹ നിശ്ചയത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, വൈസ് പ്രസിഡന്റുമാരായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറിമാരായ സുനിൽ കുമാർ, മധു ബാലുശേരി,
സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ജോഷി പെരിഞ്ഞനം, ജവാദ് പരിയാട്ട്, സതീഷ് കുമാർ വളവിൽ, റഫീഖ് പാലത്ത്, ബൈജു ബാലചന്ദ്രൻ, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സുലൈ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറിമാർ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.