ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ ഇ​നി​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്
Thursday, January 16, 2025 7:52 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ താ​മ​സ​ക്കാ​രാ​യ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ ഇ​നി​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. സ്വ​ദേ​ശി​ക​ളി​ൽ 16,000 പേ​രാ​ണ് ഇ​നി​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള​ത്.

കു​വൈ​റ്റി​ലെ ആറ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ട്ടു​ണ്ട്.