ഷെ​യ്ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ത്യ പ​വി​ലി​യ​ന് തു​ട​ക്ക​മാ​യി
Tuesday, January 21, 2025 3:20 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ഷെ​യ്ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ലെ ഇ​ന്ത്യ പ​വി​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഡ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ എ. ​അ​മ​ർ​നാ​ഥ് നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ ക​ലാ - സാം​സ്കാ​രി​ക പൈ​തൃ​ക​വും ഉ​ത്പ​ന്ന​ങ്ങ​ളും അ​ബു​ദാ​ബി അ​ൽ​വ​ത്ബ​യി​ലെ ഇ​ന്ത്യ പ​വി​ലി​യ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ത​ന​ത് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പു​റ​മേ ദി​വ​സേ​ന വ്യ​ത്യ​സ്ത ക​ലാ​വി​രു​ന്നു​ക​ളും ആ​സ്വ​ദി​ക്കാം.

ക​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം വി​ളി​ച്ചോ​തു​ന്ന ഇ​ന്ത്യ പ​വി​ലി​യ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​വും അ​ത്യാ​ക​ർ​ഷ​ക​മാ​ണ്. അ​ടു​ത്ത വ​ർ​ഷം നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ​ലു​പ്പ​ത്തി​ൽ സ്വ​ത​ന്ത്ര പ​വി​ലി​യ​ൻ ഒ​രു​ക്കു​മെ​ന്ന് ഷം​സ് അ​ൽ ബ​റ​ക​ത്ത് എ​ക്സി​ബി​ഷ​ൻ​സ് എ​ൽ​എ​ൽ​സി സി​ഇ​ഒ ച​ന്ദ്ര​ൻ ബേ​പ്പ്, ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ ബേ​പ്പ് എ​ന്നി​വ​ർ പ​റ​ഞ്ഞു.