അബുദാബി: നീലേശ്വരം കമ്മാടം സുന്നി ജമാഅത് ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് ദാരിമിയുടെ പ്രാർഥനയോട് തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് എൽ. അബുബക്കർ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി അമീർ കുളങ്കര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ പഴയ കമ്മിറ്റിയെ പിരിച്ചു വിടുകയും ജിസിസി രാജ്യങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ ജംമ്പോ കമ്മിറ്റി രൂപീകരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് അബ്ദുൾ നാസർ മൂലക്കൽ, ജനറൽ സെക്രട്ടറി സുനീർ കമ്മാടം, ട്രഷറർ മുഹമ്മദ് കുഞ്ഞി ബാനം എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി യൂസഫ് ബാനം, ഹാരിസ് കുളത്തിങ്കൽ, സെക്രട്ടറിമാരായി അഷ്റഫ് അഹ്മദ് ബാനം, ശംസുദ്ധീൻ നെല്ലിയരെയും ജിസിസി പ്രതിനിധികളായി അസ്കർ കേറ്റത്തിൽ സൗദി അറേബ്യ, അജീർ കുളങ്കര കുവൈത്ത്, അമീർ കുളങ്കര ഖത്തർ,
അഹ്മദ് കുഞ്ഞി ഓസ്ട്രേലിയ, അനസ് കെ.പി. കൊറിയ എന്നിവരെയും തെരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗങ്ങളായി ഹുസ്സൈൻ തങ്ങൾ, സക്കരിയ കേറ്റത്തിൽ, ജമീൽ മുലപ്പാറ, അബുബക്കർ മുലപ്പാറ,
ജാഫർ നെല്ലിയേര, അമീർ ബാനം, അമീർ കുളങ്കര, ലതീഫ് ദാരിമി, സത്താർ അഹ്മദ് ബാനം, റസാഖ് ബാനം റോഡ്, മുസ്താഖ്, അഷ്റഫ് കാരാട്ട് എന്നിവരെ തെരഞ്ഞെടുത്തു.