ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂർ പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തർ (പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് ഖത്തർ) സംഘടിപ്പിച്ച പൂനൂർ കർണിവൽ സമാപിച്ചു.
ഖത്തർ സിമയിസ്മയിലെ ലീവാൻ റിസോർട്ടിൽ നടന്ന സംഗമം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. ഉച്ചയ്ക്ക് 12ന് അംഗങ്ങളുടെ രജിസ്ട്രേഷനോട് കൂടി ആരംഭിച്ച സംഗമം രാത്രി 12ന് അവസാനിച്ചു.
കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സര പരിപാടികൾ സംഘടിപ്പിച്ചു. രജിസ്റ്റർ ചെയ്തവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സര പരിപാടികൾ. ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രൂപ്പുകൾക്ക് യഥാക്രമം പാസ് ഗോൾഡ്, പാസ് സിൽവർ എവറോളിംഗ് ട്രോഫികൾ വിതരണം ചെയ്തു.
മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി. പ്രോഗ്രാമിനിടയിൽ വിവിധ സമയങ്ങളിലായി നടന്ന ലക്കി ഡ്രോകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ട്രാവലർ ട്രോളി ബാഗുകൾ ഉൾപ്പെടെ സമ്മാനങ്ങൾ നൽകി.
പാസ് കാർണിവൽ ഉദ്ഘാടനം മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായിയും പൂനൂർ സ്വദേശിയുമായ പി.എസ്. അയ്യൂബ് അലി നിർവഹിച്ചു. പാസ് പരിചയപ്പെടുത്തലും 2025 - 2027 വർഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രഖ്യാപനവും പാസ് അഡ്വൈസറി ബോർഡ് ചെയർമാൻ പി.എസ്. അസ്ഹർ അലി നിർവഹിച്ചു.
ഡോ. ജമാൽ ഞാറപ്പൊയിൽ, അബ്ദുൽ കരീം തുമ്പോണ, എ.കെ. ജബ്ബാർ മാസ്റ്റർ ആപ്പാടൻകണ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവർക്കുള്ള പാസ് ഖത്തർ ന്റെ ആദരിക്കൽ ചടങ്ങിനും പാസ് കാർണിവൽ വേദി സാക്ഷിയായി.
ഖത്തറിലെ ബിസിനസ് രംഗത്ത് മുഖമുദ്ര പതിപ്പിച്ച പൂനൂരിൽ നിന്നുമുള്ള ബിസിനസ്സ് സംരംഭകരായ ഡോ. വി.ഒ.ടി. അബ്ദുറഹിമാൻ - അൽസുൽത്താൻ പ്രീമിയം മെഡിക്കൽ സെന്റർ, അബ്ദുൽ കരീം തുമ്പോണ - ടിഎംടി പ്രോപ്പർട്ടീസ്, ഷബീർ ശംറാസ് - ജാസ് ഗ്രൂപ് ഓഫ് കമ്പനീസ്, ഡോ. ജമാൽ ഞാറപ്പൊയിൽ - അവെന്യൂസ് മെഡിക്കൽ സെന്റർ, പി.എസ്. അസ്ഹർ അലി - അൽ അബ്രാജ് ഗ്രൂപ്പ്, മൻസിബ് ഇബ്രാഹിം - ലണ്ടൻ എഡ്യൂക്കേഷൻ സെന്റർ എന്നിവർക്കാണ് പാസ് ബിസിനസ് എക്സലൻസി അവാർഡുകൾ സമ്മാനിച്ചത്.
പാസ് പ്രസിഡന്റ് ഷബീർ ശംറാസ്, ജനറൽ സെക്രട്ടറി കലാം അവേലം, സെക്രട്ടറി ഷഫീഖ് ശംറാസ് എന്നിവർ സംസാരിച്ചു. വിവിധ തരം ഗെയിംസ് മത്സരങ്ങളും കമ്പവലി മത്സരവും നടന്നു.
പൂനൂരിലെ പഴയ കാല ഓർമകൾ അയവിറക്കാൻ അവസരം ഒരുക്കിയ "പൂനൂർ തട്ടുകട' പ്രോഗ്രാമിലെ ആഘർഷകമായി. സ്കൂൾ ഇടവേളകളിൽ സമീപമുള്ള പെട്ടിക്കടകളിൽ കാണുന്ന തിരക്കിനെ വെല്ലുന്നതായിരുന്നു പൂനൂർ തട്ടുകടയിലെ തിക്കും തിരക്കും.
പ്രോഗ്രാം സമയങ്ങളിലുടനീളം രുചിയൂറും ഭക്ഷണവും വിതരണം ചെയ്തു. കൊടിയ തണുപ്പിനെ പ്രതിരോധിക്കാൻ ക്യാമ്പ് ഫയറും ലൈവ് സ്നാക്സ് ആൻഡ് ടീ കൗണ്ടറും ഒരുക്കി. ഖത്തർ പെർമനണ്ട് റസിഡൻസി കരസ്ഥമാക്കിയ ഡോ. വി.ഒ.ടി അബ്ദുറഹ്മാനുള്ള പാസ് ടോപ് അചീവർ അവാർഡും അബെർദീൻ യൂണിവേഴ്സിറ്റി സ്കോട്ലൻഡിൽ നിന്നും ഹോണററി ഡിഗ്രി നേടിയ വഫ റഹ്മാനുള്ള പാസ് എഡ്യൂക്കേഷണൽ എക്സലൻസിഅവാർഡും വേദിയിൽ വച്ച് നൽകി.
പൂനൂർ കാർണിവലിൽ മൽഹാർ ഗ്രൂപ്പിന്റെ ഗംഭീരമായ ഇശൽ സന്ധ്യ ഉണ്ടായിരുന്നത് കാണികളെ ഏറെ ആവേശം കൊള്ളിച്ചു. പരിപാടിയുടെ തലവാചകമായ "പൂനൂരുകാർക്കായി ഒരു ആഘോഷ ദിനം' എന്ന തലക്കെട്ടിനെ അക്ഷരാർഥത്തിൽ അന്വർഥമാക്കുന്നതായിരുന്നു പ്രോഗ്രാമുകൾ. പ്രവാസ ജീവിതത്തിലെ യാന്ത്രിക ജീവിതത്തിന് അവധി നൽകി ഒരു ദിവസം മുഴുവനും ആഘോഷ നിമിഷങ്ങൾ സമ്മാനിച്ച പാസ് കാർണിവൽ പങ്കെടുത്തവരെ മനസു നിറയെ സന്തോഷവും കൈനിറയെ സമ്മാനപ്പൊതികളുമായാണ് യാത്രയാക്കിയത്.
പി.എസ്. അസ്ഹർ അലി, ഷബീർ ശംറാസ്, ഡോ. ജമാൽ, അബ്ദുൽ കരീം തുമ്പോണ, ഡോ. ഹസൻ കുട്ടി, കാസിം ഹാജി കാന്തപുരം, സംഘാടക സമിതി അംഗങ്ങളായ കലാം അവേലം, ഷഫീഖ് ശംറാസ്, ഷംസീർ സി.പി, അഫ്നാസ് ഉണ്ണികുളം, ജുനൈദ് ലാബ്, ആഷിഖ് ഹാഫില, മുബഷിർ എസ്റ്റേറ്റ് മുക്ക്, ഷഹ്സാദ് വി.എം, അർഷാദ് വി.കെ, ഗഫൂർ കോളിക്കൽ, ആരിഫ് കോളിക്കൽ, ജംഷി കോളിക്കൽ, ജുനൈദ് എ.കെ, ശരീഫ് മടത്തുംപൊയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷെറിൻ ഷഫീക്, ഫർഹാന ജുനൈദ്, അസ്ന സംശീർ, ഷഹറ ആഷിഖ്, ഫെബിന എന്നിവർ വനിതാ വിഭാഗം മത്സരങ്ങൾക്ക് നേതൃത്വം നൽകി.
പൂനൂർ ദേശത്തുകാരായ ഖത്തറിലുള്ളവർക്ക് കൂട്ടായിമയിൽ പങ്കുചേരാൻ 6609 4991, 3310 5963, 5574 8979 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.