സൗദിയിൽ ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും
Thursday, January 9, 2025 8:24 AM IST
റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ പ​​​ല ഭാ​​​ഗ​​​​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദ്, പു​​​ണ്യന​​​ഗ​​​ര​​​ങ്ങ​​​ളാ​​​യ മെ​​​ക്ക, മെ​​​ദീ​​​ന എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ജി​​​ദ്ദ, അ​​​ൽ ബാ​​​ഹ, താ​​​ബു​​​ക്ക് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി.

മെ​​​ക്ക​​​ നഗരത്തിൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​ഴു​​​കി​​​പ്പോ​​​കു​​​ന്ന വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ചു. ആ​​​ഴ്ച മു​​​ഴു​​​വ​​​ൻ മ​​​ഴ തു​​​ട​​​രാ​​മെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

മെ​​​ക്ക, മെ​​​ദീ​​​ന, ജി​​​ദ്ദ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ റെ​​​ഡ് അ​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ജി​​​ദ്ദ​​​യി​​​ൽ കിം​​​ഗ് അ​​​ബ്ദു​​​ള്ള​​​സീ​​​സ് വി​​​മാ​​​ന​​​ത്ത​​​ാവള​​​ത്തി​​​ൽ​​​നി​​​ന്നു യാ​​​ത്ര ചെ​​​യ്യാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ വി​​​മാ​​​ന​​​ത്തി​​​ന്‍റെ സ​​​മ​​​യം വ്യ​​​ത്യാ​​​സ​​​പ്പെ​​​ട്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി.