കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ( അജ്പാക്) നേതൃത്വത്തിൽ ഫെബ്രുവരി 28ന് അബാസിയ ആസ്പെയർ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന കിഴക്കിന്റെ വെനീസ് 2025 മെഗാ പരിപാടിയുടെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു.
ചെയർമാൻ രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി ബാബുപനമ്പള്ളി റാഫിൾ കമ്മറ്റി കൺവീനർ സജീവ് കായംകുളത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
അജ്പക് ഭാരവാഹികളായ മാത്യു ചെന്നിത്തല, മനോജ് പരിമണം, രാഹുൽ ദേവ്, കൊച്ചുമോൻ പള്ളിക്കൽ, ബാബു തലവടി, സാം ആന്റണി, ശശി വലിയകുളങ്ങര, ലിസ്സൻ ബാബു, ഷീന മാത്യു, ദിവ്യ സേവ്യർ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, ജിബി തരകൻ, സുരേഷ് കുമാർ കെ.എസ്, വിഷ്ണു വെണ്മണി,ഷാജി ഐപ് എന്നിവർ സംബന്ധിച്ചു. അജ്പക് ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദിയും രേഖപ്പെടുത്തി.
തിരകഥാകൃത്തും നടനുമായ രഞ്ചി പണിക്കർ, സ്റ്റാർ സിംഗർ സീസൺ9 വിജയി അരവിന്ദ് ദിലീപ് നായർ, ഐഡിയ സ്റ്റാർ സിംഗർ സീസൺ 2008 വിജയി സോണിയ ആമോദ്, നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ, കോമഡിയുടെ രാജാവ് ജയദേവ് കലവൂർ എന്നിവർ കിഴക്കിന്റെ വെനീസ് 2025ൽ പങ്കെടുക്കും.