അ​ബ്‌​ദു​റ​ഹീ​മി​ന്‍റെ മോ​ച​നം: കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും, പ്രതീക്ഷയോടെ കുടുംബം
Tuesday, January 14, 2025 1:04 PM IST
കോ​ഴി​ക്കോ​ട്: പ​തി​നെ​ട്ടു​വ​ര്‍​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ല റി​യാ​ദ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ച്ചി​ല​ക​ത്ത് അ​ബ്‌​ദു​റ​ഹീ​മി​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച കേ​സ് ബു​ധ​നാ​ഴ്ച റി​യാ​ദ് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പ​ല​ത​വ​ണ മാ​റ്റി​വ​ച്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്പോ​ൾ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് ലോ​ക​ത്തെ മ​ല​യാ​ളി സ​മൂ​ഹം. റി​യാ​ദി​ലെ സ​മ​യം രാ​വി​ലെ എ​ട്ടി​നാ​ണ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

സൗ​ദി പൗ​ര​ന്‍റെ വീ​ട്ടി​ൽ രോ​ഗി​യാ​യ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ സ്ഥാ​പി​ച്ച ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണം അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കൈ​ത​ട്ടി പോ​കു​ക​യും കു​ട്ടി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് സൗ​ദി കോ​ട​തി അ​ബ്ദു​ൾ റ​ഹീ​മി​നു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ദ​യാധ​നം സ്വീ​ക​രി​ച്ച​ശേ​ഷം സൗ​ദി കു​ടും​ബം മാ​പ്പ് ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​ന് അ​ബ്ദു​റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി. 34 കോ​ടി​യാ​ണ് ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യ​ത്.

ത​ട​വ് അ​ട​ക്ക​മു​ള്ള ശി​ക്ഷ​യി​ല്‍ ഇ​ള​വു ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ റ​ഹീ​മി​നു ജ​യി​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യു​ക​യു​ള്ളു. റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നു ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ 47.87 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചി​രു​ന്നു. ഒ​ക്‌​ടോ​ബ​ര്‍ 21നാ​ണ് റ​ഹീ​മി​ന്‍റെ മോ​ച​ന ഹ​ര്‍​ജി​യി​ല്‍ ആ​ദ്യ സി​റ്റിം​ഗ് ന​ട​ന്ന​ത്.

വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ ബ​ഞ്ച് ത​ന്നെ കേ​സ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്പ​റ​ഞ്ഞ് അ​ന്ന് കോ​ട​തി കേ​സ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​വം​ബ​ര്‍ പ​തി​നേ​ഴി​ന് വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ ബ​ഞ്ച് കേ​സ് പ​രി​ഗ​ണി​ച്ചു​വെ​ങ്കി​ലും മാ​റ്റി​വ​ച്ചു.

ഡി​സം​ബ​ര്‍ എ​ട്ടി​ന് ന​ട​ന്ന സി​റ്റിം​ഗി​ലും വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​വ​ച്ച്. കേ​സ് ജ​നു​വ​രി 15 ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.