ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂർ പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തർ (പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് ഖത്തർ) പുതുവർഷത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പാസ് കുടുംബ സംഗമമായ "പൂനൂർ കാർണിവൽ' വേദിയിലായിരുന്നു 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളെ അഡ്വൈസറി ബോർഡ് ചെയർമാൻ പി.എസ്. അസ്ഹറലി അവതരിപ്പിച്ചത്. കലാം അവേലം (പ്രസിഡന്റ്), ഷഫീഖ് ശംറാസ് (ജനറൽ സെക്രട്ടറി), ഡോ. സവാദ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ
ഷംസീർ സി.പി, അർഷദ് വി.കെ, സുബൈർ എം.കെ, ഷഹ്സാദ് വി.എം, ജുനൈദ് എ.കെ, ജംഷിദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജുനൈദ് ലാബ്, അഫ്നാസ്, ആഷിഖ്, മുബഷിർ, ഗഫൂർ, ഹാരിഫ് എന്നിവരാണ് സെക്രെട്ടറിമാർ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
മുഹമ്മദ് അലി എം.കെ, ശമ്മാസ്, നഈം, കരീം കെ.പി, ശിഹാബ് എ.പി, ഹൈസം ഒ.പി, ഹാനി ഒ.പി, ആഷിഖ് ആച്ചി, മർജാൻ, നഹ്യാൻ, ഹസീബ് എന്നിവരാണ് എക്സിക്യൂട്ടീവ് മെംബേർസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
എക്സ് ഖത്തർ കോഓർഡിനേറ്ററായി ഉമ്മർ ഹാജിയെ തെരഞ്ഞെടുക്കുകയുണ്ടായി. വിമൻസ് വിംഗ് കോഓർഡിനേറ്റർമാരായി ഡോ. സജ്ന സവാദ്, അസ്ന ഷംസീർ, ഷെറിൻ ഷഫീഖ്, ഷെഹറ ആഷിഖ്, ആബിദ ഗഫൂർ, ഷബ്ന നഹ്യാൻ, ബുഷ്റ മുബഷിർ, ഹസ്ന ആഷിഖ് എന്നിവരെ ഉൾപ്പെടുത്തി.
പൂനൂർ ദേശത്തുകാരായ ഖത്തറിലുള്ളവർക്ക് കൂട്ടായിമയിൽ പങ്കുചേരാൻ 66094991, 33105963, 55748979 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.