അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം: കേ​സ് റി​യാ​ദ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Wednesday, January 15, 2025 11:20 AM IST
റി​യാ​ദ്: സൗ​ദി‌‌​യി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച കേ​സ് ഇ​ന്ന് റി​യാ​ദ് കോ​ട​തി പ​രി​ഗ​ണി​ക്കും. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​നാ​ണ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ക.

അ​ഞ്ച് ത​വ​ണ കേ​സ് മാ​റ്റി വ​ച്ച ശേ​ഷ​മാ​ണ് കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീം റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. പ​ല​ത​വ​ണ മാ​റ്റി​വ​ച്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്പോ​ൾ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് റ​ഹീ​മി​ന്‍റെ കു​ടും​ബം.

സൗ​ദി പൗ​ര​ന്‍റെ വീ​ട്ടി​ൽ രോ​ഗി​യാ​യ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ സ്ഥാ​പി​ച്ച ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണം അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കൈ​ത​ട്ടി പോ​കു​ക​യും കു​ട്ടി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സൗ​ദി കോ​ട​തി അ​ബ്ദു​ൾ റ​ഹീ​മി​നു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

ദ​യാ​ധ​നം സ്വീ​ക​രി​ച്ച​ശേ​ഷം സൗ​ദി കു​ടും​ബം മാ​പ്പ് ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​ന് അ​ബ്ദു​റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി. 34 കോ​ടി​യാ​ണ് ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യ​ത്.