"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി
Friday, January 10, 2025 4:38 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം അ​വ​ത​രി​പ്പി​ച്ച നീ​ല​പ്പാ​യ​സം എ​ന്ന നാ​ട​കം അ​ര​ങ്ങേ​റി.

സ​ലീ​ഷ് പ​ദ്‌​മി​നി സു​ബ്ര​മ​ണ്യ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നാ​ട​കം ആ​ധു​നി​ക സ​മൂ​ഹ​ത്തി​ലും അ​ദൃ​ശ്യ​മാ​യി വി​രാ​ചി​ക്കു​ന്ന ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ത്തെ​യാ​ണ് തു​റ​ന്നു കാ​ട്ടി​യ​ത്. ചീ​ര​പ്പ​റ​മ്പി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്ന കു​ടി​കി​ട​പ്പു​കാ​ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ഥ​​യാ​ണ് നാ​ട​കം പ​റയു​ന്ന​ത്.

നീ​ലാം​ബ​രി​യും കു​ഞ്ഞി​ക്ക​ണ്ണ​നും മാ​തു​വും അ​മ്മാ​യി​യും അ​യ​ൽ​വ​ക്ക​ക്കാ​രും അ​ച്ചാ​ച്ച​നും സ്വാ​മി​യും അ​മ്മാ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യും ഒ​ക്കെ നി​റ​ഞ്ഞു​നി​ന്ന നാ​ട​കം അ​ന്യ​വത്കരി​ക്ക​പ്പെ​ടു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ എ​ന്ന​ത്തേ​യും പ്ര​തി​രോ​ധ​മാ​യ നാ​ട​ൻ പാ​ട്ടു​ക​ൾ കൊ​ണ്ട് സ​ഹൃ​ദ​യ​സ​ദസി​നെ പി​ടി​ച്ചു​നി​ർ​ത്തി.