ചാ​ല​ക്കു​ടി എ​സ്എ​ച്ച് കോ​ളജി​ൽ പൂ​ർ​വവി​ദ്യാ​ർഥി​നിസം​ഗ​മം ന​ട​ത്തി
Friday, November 1, 2024 1:53 AM IST
ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​ട്ടോ​ണ​മ​സ് കോ​ളജി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​ന­­ി സം​ഗ​മം "​തി​രി​കെ' ന​ട​ത്തി. കോ​ളജ് സ്ഥാ​പി​ത​മാ​യ വ​ർ​ഷം തു​ട​ങ്ങി​യു​ള്ള പ്രീ​ഡി​ഗ്രി ബാ​ച്ചു​ക​ൾ മു​ത​ൽ എ​ല്ലാ ബാ​ച്ചു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ങ്കെ​ടു​ത്തു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ലാ​ല​യ ഓ​ർമ​ക​ൾ പ​ങ്കു​വെ​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യും ഇ​പ്പോ​ൾ തൃ​ശൂ​ർ വി​മ​ല ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ അ​സി. പ്രൊ​ഫ​സ​റു​മാ​യ ഡോ. ​ലി​ജി മാ​ളി​യേ​ക്ക​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്തു. കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ​സി​സ്റ്റ​ർ ഡോ. ഐ​റീ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

കോ​ള​ജ് മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ല്ലി മ​രി​യ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ ന​ട​ത്തി. കോ​ളജി​ലെ മു​ൻ അ​ധ്യാ​പ​ക​നും തൃ​ശൂ​ർ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​പി.​ ചാ​ക്കോ ജോ​സി​നെ ആ​ദ​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ന്ദു ശ​ശി​കു​മാ​ർ, അ​ലു​മിനി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.ആ​ർ. ജ​ഗ​ദീ​ശ്വ​രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി പ്ര​സി​ഡ​ന്‍റാ​യി വി.പി. പൗ​ർ​ണ​മി സെ​ക്ര​ട്ട​റി​യാ​യി ശ്വേ​ത രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.