സ്ട്രീ​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്: അഴിമതി ആ​രോ​പി​ച്ച് യു​ഡി​എ​ഫ്
Thursday, October 31, 2024 2:22 AM IST
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം.

ന​ഗ​ര​സ​ഭ സ്ട്രീ​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് സം​ബ​ന്ധി​ച്ച അ​ജ​ന്‌​ഡ​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. 6,22,47,583 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ നി​ർ​മാ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ 1.16 കോ​ടി അ​ധി​കം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്യു​ന്ന വി​ഷ​യം കൗ​ൺ​സി​ൽ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യി​രു​ന്നു. ഇ​തു അ​ഴി​മ​തി​യാ​ണെ​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ കെ.​എം. മെ​ഹ​റൂ​ഫ് ആ​രോ​പി​ച്ചു. ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പോ​ടെ അ​ജ​ന്‌​ഡ പാ​സാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​പി. ഉ​ദ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ അ​ജ​ന്‌​ഡ വാ​യ​ന തു​ട​ർ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ചെ​യ​ർ​മാ​ന്‍റെ ചേ​മ്പ​റി​നു​മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം​വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ മു​ഴു​വ​ൻ പ​ദ്ധ​തി​ക​ളി​ലും അ​ഴി​മ​തി നി​ഴ​ലി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

എ​ന്നാ​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ള​റി​പൂ​ണ്ട പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ​നാ​ട​കം മാ​ത്ര​മാ​ണി​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പി​നി​ട​യി​ൽ അ​ജ​ന്‌​ഡ​ക​ൾ മു​ഴു​വ​ൻ പാ​സാ​ക്കി​യ​താ​യി അ​റി​യി​ച്ച് യോ​ഗം അ​വ​സാ​നി​പ്പി​ച്ചു. ബി​ജെ​പി കൗ​ൺ​സി​ല​ർ ജ്യോ​തി ര​വീ​ന്ദ്ര​നാ​ഥ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

അ​തി​ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​ന​പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ താ​മ​സി​ക്കാ​ൻ പ്ര​തി​മാ​സം 7000 രൂ​പ വാ​ട​ക​ന​ൽ​കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ലോ, ത​ന​ത് ഫ​ണ്ടി​ലോ, സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ​യോ ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തും. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.