വ​ട​ക്കേ കാ​ര​മു​ക്ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ സം​യു​ക്ത തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Friday, November 1, 2024 1:53 AM IST
കാ​ഞ്ഞാ​ണി: വ​ട​ക്കേ കാ​ര​മു​ക്ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 17 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന് പ​ള്ളി വി​കാ​രി ഫാ. ​പ്ര​തീ​ഷ് ക​ല്ല​റ​ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​പി. സ​ണ്ണി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​ഇ​ട​വ വി​കാ​രി കൊ​ടി​യേ​റ്റം ന​ട​ത്തി തു​ട​ക്കം​കു​റി​ക്കും. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 70 കു​ടും​ബ​ങ്ങ​ൾ​ക്ക് 10 കി​ലോ അ​രി​വീ​തം​ന​ൽ​കും. എ​ട്ടു​വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 5.30 മു​ത​ൽ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, പ്ര​സു​ദേ​ന്തി​വാ​ഴ്ച, അ​ടി​മ​സ​മ​ർ​പ്പ​ണം, നേ​ർ​ച്ച വ​ഴി​പാ​ട്, നേ​ർ​ച്ച ഭ​ക്ഷ​ണം എ​ന്നി​വ ന​ട​ത്തും. എ​ട്ടി​ന് രാ​ത്രി ഏ​ഴി​ന് ദീ​പ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ണും വാ​ദ്യ​മേ​ള​വും ന​ട​ക്കും.

ഡ​യാ​ലി​സി​ന് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കും. ഒ​മ്പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യും ആ​റ് യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അ​മ്പു​വ​ര​വും കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പും ന​ട​ക്കും. തി​രു​നാ​ൾ​ദി​ന​മാ​യ 10ന് ​രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന ന​ട​ത്തും. അ​ന്നേ​ദി​വ​സം വൈ​കീ​ട്ട് നാ​ലി​ന് ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് ബാ​ന്‌​ഡ് വാ​ദ്യ​വും ന​ട​ത്തും. 11ന് ​വൈ​കീ​ട്ട് 5.30ന് ​ഇ​ട​വ​യി​ൽ​നി​ന്നു മ​ൺ​മ​റ​ഞ്ഞു​പോ​യ പൂ​ർ​വി​ക​രെ അ​നു​സ്മ​രി​ച്ച് ദി​വ്യ​ബ​ലി​യും പ്രാ​ർ​ഥ​ന​യും വൈ​കീ​ട്ട് ഏ​ഴി​ന് ഇ​ട​വ​ക​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ ഒ​രു​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യും അ​ര​ങ്ങേ​റും.

17ന് ​എ​ട്ടാ​മി​ട​വും ഇ​ട​വ​ക​ദി​ന​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കും. വി​വി​ധ​ത​ല​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കു​ം. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജോ​ർ​ജ് താ​ന്നിക്ക​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പ്രി​ൻ​സ് പോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.