പ്ര​ഫ. മാ​മ്പു​ഴ കു​മാ​ര​ന്‍ ഇ​നി ഓ​ര്‍​മ വി​ട​ന​ല്‍​കി​യ​ത് ഔ​ദ്യോ​ഗി​ക​ബ​ഹു​മ​തി​ക​ളോ​ടെ
Thursday, October 31, 2024 11:06 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ല​യാ​ള​സാ​ഹി​ത്യ നി​രൂ​പ​ണ​രം​ഗ​ത്തും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സാം​സ്‌​കാ​രി​ക​രം​ഗ​ത്തും ആ​റു പ​തി​റ്റാ​ണ്ടോ​ളം നി​റ​ഞ്ഞു​നി​ന്ന പ്ര​ഫ. മാ​മ്പു​ഴ കു​മാ​ര​ന്‍ ഇ​നി ഓ​ര്‍​മ. നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ശി​ഷ്യ​കൂ​ടി​യാ​യ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ത്. സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​യി​ലു​ള്ള​വ​ര്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ക്കു​വാ​ന്‍ എ​ത്തി​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രം കി​ഴ​ക്കേ​ന​ട എം​ജി റോ​ഡി​ലെ വ​ര​ദ എ​ന്ന വീ​ട്ടി​ലാ​ണ് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി​യാ​ണ് പ്ര​ഫ. മാ​മ്പു​ഴ കു​മാ​ര​ന് വി​ട​ന​ല്‍​കി​യ​ത്. മു​കു​ന്ദ​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ സി​മീ​ഷ് സാ​ഹു ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു​വേ​ണ്ടി​യും ക​വി രാ​വു​ണ്ണി സാ​ഹി​ത്യ അ​ക്കാ​ദ​മി​ക്കു​വേ​ണ്ടി​യും റീ​ത്ത് സ​മ​ര്‍​പ്പി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ്, മു​ന്‍ എം​എ​ല്‍​എ പ്ര​ഫ. കെ.​യു. അ​രു​ണ​ന്‍, അ​ശോ​ക​ന്‍ ച​രു​വി​ല്‍, മു​ന്‍ എം​പി പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍, ക​ലാ​മ​ണ്ഡ​ലം മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ടി.​കെ. നാ​രാ​യ​ണ​ന്‍, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. കെ.​എ. ഗോ​പി തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.