ഔ​ഷ​ധി പ​ഞ്ച​ക​ർ​മ ആ​ശു​പ​ത്രി ഔ​ഷ​ധ​സ​സ്യ​വി​ത​ര​ണം
Friday, November 1, 2024 1:53 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡി​ന്‍റെ​യും ഔ​ഷ​ധി പ​ഞ്ച​ക​ർ​മ ആ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യു​ർ​വേ​ദ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​ന്‍റേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തി.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ശാ​സ്ത്ര​സാ​ങ്കേ​തി​ക കൗ​ൺ​സി​ൽ മു​ൻ സെ​ക്ര​ട്ട​റി ഡോ. ​ആ​ർ. അ​ജ​യ​കു​മാ​ർ വ​ർ​മ നി​ർ​വ​ഹി​ച്ചു. ഔ​ഷ​ധ​സ​സ്യ വി​ത​ര​ണോ​ദ്ഘാ​ട​നം ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡ് സി​ഇ​ഒ​യും ഔ​ഷ​ധി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ടി.​കെ. ഹൃ​ദി​ക് നി​ർ​വ​ഹി​ച്ചു.

ഔ​ഷ​ധി പ​ഞ്ച​ക​ർ​മ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​എ​സ്. ര​ജി​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡ് സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​എ​ൻ. മി​നി​രാ​ജ്, സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ ഡോ. ​ഒ.​എ​ൽ. പ​യ​സ്, ഔ​ഷ​ധി പ​ഞ്ച​ക​ർ​മ ആ​ശു​പ​ത്രി സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​കെ.​ബി. പ്രി​യം​വ​ദ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പി.​എം. സു​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.