പു​ത്തൂ​ർ സ​മാ​ന്ത​രപാ​ല​ത്തി​ന്‍റെ​യും മോ​ഡ​ൽ റോ​ഡി​ന്‍റെയും നി​ർ​മാ​ണം അടുത്തമാസം
Thursday, October 31, 2024 2:22 AM IST
പു​ത്തൂ​ർ: കു​ട്ട​നെ​ല്ലൂ​ർ മു​ത​ൽ പ​യ്യ​പ്പി​ള്ളിമൂ​ലവ​രെ​യു​ള്ള മോ​ഡ​ൽ റോ​ഡിന്‍റെ​യും പു​ത്തൂ​രി​ൽ നി​ല​വി​ലു​ള്ള പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യു​ള്ള പു​തി​യ പാ​ല​ത്തി​ൻന്‍റെയും നി​ർ​മാ​ണം ന​വം​ബ​റി​ൽ തു​ട​ങ്ങാ​ൻ തീ​രു​മാ​നം. മ​ന്ത്രി​ കെ. ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

റ​വ​ന്യു, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്, പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗം, പോ​ലീ​സ്, കെ​എ​സ്ഇ​ബി എ​ന്നി​വ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​ട്ട​ന​ല്ലൂ​ര്‍ ഓ​വ​ര്‍ബ്രി​ഡ്ജ് മു​ത​ല്‍ പ​യ്യ​പ്പി​ള്ളിമൂ​ല​വ​രെ അ​ള​ന്നുതി​ട്ട​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലെ 407 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 406 സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൈ​വ​ശം ഏ​റ്റെ​ടു​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു. ഇ​തി​ല്‍ 223 സ്ഥാ​പ​ന​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ മെ​റ്റ​ൽ സ്ക്രാ​പ് ട്രേ​ഡ് കോ​ർ​പ​റേ​ഷ​ൻ വ​ഴി സ​റ​ണ്ട​ര്‍ അ​യ​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​ക​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​ഞ്ഞു.

ബാ​ക്കി​യു​ള്ള മു​ഴു​വ​ന്‍ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ക്കു​ന്ന​തി​ന് സ്‌​പോ​ട്ട് ടെ​ന്‌ഡ​ര്‍ ന​ട​ത്തു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി പ്ര​ത്യേ​ക ഉ​ത്ത​ര​വു​പ്ര​കാ​രം അ​നു​വാ​ദം ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​വം​ബ​ര്‍ പ​കു​തി​ക്കു​ള്ളി​ല്‍ റോ​ഡി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലെ മു​ഴു​വ​ന്‍ കെ​ട്ടി​ട​ങ്ങ​ളും പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചുനീ​ക്കാ​നാ​വു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചുനീ​ക്കാ​നാ​വ​ശ്യ​മാ​യ സു​ര​ക്ഷി​ത​ത്വം പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തും.

ടെ​ന്‌ഡ​ര്‍ ‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ജാ​സ്മി​ന്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സും പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം കെ​വി​ജെ ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സും ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കും. യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റി​ംഗ് ഇ​തോ​ടൊ​പ്പം നി​ര്‍​വ​ഹി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ക​രാ​ര്‍ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും നി​ര്‍​മാ​ണം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍ പ​റ​ഞ്ഞു.

പു​ത്തൂ​ര്‍ സെ​ന്‍ററി​ന്‍റെ വി​ക​സ​ന​മു​ള്‍​പ്പ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ വി​രാ​മ​മാ​കു​ന്ന​ത്. ഇ​തി​നൊ​പ്പം ല​ക്ഷ​ക്ക​ണി​നാ​ളു​ക​ള്‍ എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​കു​മെ​ന്നും റ​വ​ന്യുമ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.